സിറിയയില്‍ വ്യോമാക്രമണ 41 ലേറെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

സിറിയന്‍ സര്‍ക്കാറും റഷ്യയും ചേര്‍ന്ന് ഡമസ്‌കസില്‍ നടത്തിയ വ്യോമാക്രണണത്തില്‍ 41 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. സിറിയന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ അഹ്മദാണ് വീണ്ടും വ്യോമാക്രണം നടത്തിയതായി അല്‍ജസീറ ചാനലിനോട് വെളിപ്പെടുത്തിയത്.
ദൗമ ജില്ലയില്‍ മാത്രം കുട്ടികളടക്കം 41 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായും 250 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം വെളിപ്പെടുത്തി. അല്‍ ഹുസനുല്‍ ബസ് രിയെന്ന സ്‌കൂളിന് നേരെയും ആക്രമണമുണ്ടായി. സ്‌കൂളിലെ പ്രിന്‍സിപ്പാളും നാലും കുട്ടികളും ആക്രമണത്തില്‍ മരിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസമായി ദൗമയെ പോലുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണങ്ങളും റോക്കറ്റ് ആക്രണണങ്ങളും പതിവാണ്. ഇതില്‍ കൊല്ലപ്പെടുന്നതെല്ലാം സിവിലയന്‍മാരാണെന്നും അഹ്മദ് പറഞ്ഞു. അതേസമയം, വ്യോമാക്രണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതായി യു.കെയിലെ സിറിയന്‍ ഒബ്‌സര്‍വേട്ടറി ഫോര്‍ ഹ്യൂമന്‍ൈററ്റ്‌സ് എന്ന സംഘടന അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha