സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ് സൈറ്റ്

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രയോജനപ്പെടുത്തുന്നതിനുളള പുതിയ വെബ് സൈറ്റ് തൊഴില്‍ മന്ത്രാലയം ഇന്ന് ലോഞ്ച് ചെയ്യും. വിദേശ തൊഴിലാളികള്‍ക്കുളള പുതിയ വര്‍ക്ക് പെര്‍മിറ്റ് ,പ്രൊഫഷന്‍ മാറ്റല്‍ ,സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം,വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ ലൈന്‍ വഴി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും.
വ്യവസ്ഥകള്‍ പാലിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ വിസകള്‍ നേടുന്നതിനും ഈ വെബ് സൈറ്റിലൂടെ സാധിക്കും. നിതാഖാത്ത് പ്രകാരം ഏത് വിഭാഗത്തിലാണ് സ്ഥാപനങ്ങള്‍ എന്ന് മനസിലാക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha