വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിച്ചാല്‍ സൗദിയില്‍ പിഴ

സൗദിയില്‍ വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിച്ചാല്‍ 150 റിയാല്‍ വരെ പിഴ ചുമത്തും. വാഹനാപകടങ്ങള്‍ കൂടാന്‍ ഇത് കാരണമാകുന്നു എന്ന പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കുറ്റകരമായ മറ്റു ചില ട്രാഫിക് നിയമ ലംഘനങ്ങളുടെ ലിസ്റ്റും ട്രാഫിക് വിഭാഗം വെളിപ്പെടുത്തി.
ഡ്രൈവിങ്ങിനിടയില്‍ ഭക്ഷണം കഴിക്കുന്നത് വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു എന്ന പഠനറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. വാഹനം ഓടിക്കുന്നതിനിടയില്‍ തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ 150 റിയാല്‍ വരെ പിഴ ചുമത്താനാണ് ട്രാഫിക് വിഭാഗത്തിന്റെ തീരുമാനം
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്യുന്നതിനെക്കാള്‍ അപകടകരമാണ് ഭക്ഷണം കഴിക്കുന്നതെന്നാണ് ഒരു അന്താരാഷ്ട്ര എജന്‍സി നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. ഇത് അപകട സാധ്യത 40 ശതമാനം കൂടുന്നതായാണ് പഠന റിപ്പോര്‍ട്ട്. നിരന്തരമായ ബോധവത്ക്കരണം ഉണ്ടായിട്ടും ഡ്രൈവിങ്ങിനിടെ ആഹാരം കഴിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
ഇതിനു പുറമേ ശിക്ഷാര്‍ഹമായ മറ്റു ചില നിയമലംഘനങ്ങളുടെ പട്ടിക കൂടി ട്രാഫിക് വിഭാഗം വെളിപ്പെടുത്തി. വാഹനത്തില്‍ ആവശ്യമില്ലാത്ത സ്റ്റിക്കറുകളും മറ്റും പതിക്കുക , പൊതു സ്ഥലത്ത് വാഹനം കൂടുതല്‍ സമയം നിര്‍ത്തിയിടുക, അംഗവൈക്യമുള്ളവരുടെ വാഹനങ്ങള്‍ക്കായി നീക്കി വച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക, ട്രാഫിക് ജാം ഉണ്ടാകുന്ന രീതിയില്‍ സാവധാനത്തില്‍ വാഹനം ഓടിക്കുക, ഓടിക്കൊണ്ടിരിക്കെ എന്തെങ്കിലും വസ്തുക്കള്‍ വാഹനത്തിനു പുറത്തേക്കിടുക, ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ വാഹനം ഓടിക്കുക, നടക്കാനുള്ള പ്രത്യേക വഴികളിലൂടെയല്ലാതെ നടക്കുക, കാല്‍നട യാത്രക്കാര്‍ക്കുള്ള സിഗ്നല്‍ ലംഘിക്കുക തുടങ്ങിയവക്കും പിഴ ചുമത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha