സൗദിയില്‍ യെമന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് മരണം

സൗദി അറേബ്യയില്‍ യെമന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് മരണം. മരിച്ചവരില്‍ ഒരാള്‍ സൗദി പൗരനാണ്. സൗദി അറേബ്യയിലെ നജ്‌റാനിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് മിസൈല്‍ ആക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ മരിച്ച ഇന്ത്യക്കാരെക്കുറിച്ച് ഇന്ത്യന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. സെപ്റ്റംബറില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. സൗദി സൈന്യം ഹൂതി വിമതര്‍ക്കുനേരെ നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha