സൗദി അറേബ്യയില്‍ ഷെല്ലാക്രമണം: മലയാളിയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഒരു മലയാളിയടക്കം മൂന്നുപേര്‍ സൗദി അറേബ്യയുടെ തെക്കന്‍ പ്രദേശമായ ജിസാനില്‍ ഹൂദികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ജറീസ് മത്തായി (45) ആണു മരിച്ചത്. മരിച്ചവരില്‍ മറ്റു രണ്ടു പേര്‍ കുട്ടികളാണ്. ഒന്‍പതുപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ജിസാനടുത്ത് സാംതയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ സൗദി യമന്‍ അതിര്‍ത്തിയായ മൂവസ്സം എന്ന കടലോര പ്രദേശത്ത് ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം. പോലീസ് എയ്ഡ് പോസ്റ്റ് ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു ജറീസ്. കഴിഞ്ഞ 12 വര്‍ഷമായി സൗദിയിലുളള ജറീസ് മത്സ്യ ബന്ധന ജോലി ചെയ്തു വരികയായിരുന്നു. നാലു മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി വന്നത്. കുരുവിള മത്തായിയുടെയും കൊച്ചുമറിയയുടെയും മകനാണ്. ഷീബയാണ് ഭാര്യ. ജോഷി, ട്വിന്റു എന്നിവരാണു മക്കള്‍. മൂവസ്സം ആശൂപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha