2016ലെ പൊതു അവധി ദിനങ്ങള്‍ അബുദാബി സര്‍ക്കാര്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ അബുദാബി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇസ്‌ലാമിക് ഒഴിവു ദിനങ്ങള്‍ നിലാവിനെ അടിസ്ഥാനമാക്കി കൃത്യമായ തീയതി അതതു സമയത്താവും പ്രഖ്യാപിക്കുക. യുഎഇ ദേശീയദിനം രണ്ടു ദിവസവും ഈദുല്‍ ഫിത്ര്‍, ഈദുല്‍ അദ്ഹ മൂന്നു ദിവസം വീതവും മറ്റുള്ളവ ഒരു ദിവസവും അവധിയായിരിക്കും. റമസാന്‍, ഹജ് തുടങ്ങിയവ മാസപ്പിറവി നിലാവ് കാണപ്പെടുന്നതിനെ അടിസ്ഥാനമാക്കിയാവും. രാജ്യത്തെ ഫെഡറല്‍ മന്ത്രാലയങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവ താഴെ പറയുന്ന അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല.
ജനുവരി 1 -പുതുവല്‍സര ദിനം
മേയ് 5 - ഇസ്‌റാഅ്മിഅ്‌റാജ് രാത്രി
ജൂണ്‍ 6 - റമസാന്‍ ആരംഭം
ജൂലൈ6 - ഈദ് അല്‍ ഫിത്തര്‍
സെപ്റ്റംബര്‍ 2 - ഹജ് സീസണ്‍
സെപ്റ്റംബര്‍ 10 - അറഫ ദിനം
സെപ്റ്റംബര്‍ 11 - ഈദ് അല്‍ അദ്ഹ
ഒക്ടോബര്‍ 2 - ഹിജറ പുതുവല്‍സര ദിനം
നവംബര്‍ 30 - രക്തസാക്ഷി ദിനം
ഡിസംബര്‍ 2, 3 - യുഎഇ ദേശീയദിനം
ഡിസംബര്‍ 11 - നബിദിനം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha