ദുബായില്‍ തീപിടിച്ച് കത്തിയമര്‍ന്ന ഹോട്ടലില്‍ ഉണ്ടായിരുന്നവരില്‍ നടന്‍ ബാബുരാജും; മരണത്തെ മുഖാമുഖം കണ്ടെന്ന് താരം

ഈ വര്‍ഷത്തെ പുതവത്സര ആഘോഷം മലയാള നടന്‍ ബാബുരാജ് ഒരിക്കലും മറക്കാന്‍ ഇടയില്ല. കാരണം മരണത്തെ മുഖാമുഖം കണ്ടതിന് ഒടുവില്‍ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു കയറുകയായിരുന്നു. ദുബായില്‍ ഇന്നലെ വെടിക്കൊട്ടിനിടെ തീപിടിച്ച ഹോട്ടലില്‍ നിന്നും ബാബുരാജ് ഒരു വിധത്തിലാണ് രക്ഷപെട്ടത്. ബുര്‍ജ് ഖലീഫയ്ക്ക് സമീപം തീപിടിച്ച ഹോട്ടലില്‍ ബാബുരാജും സംഘവും ഉണ്ടായിരുന്നു. പതിനഞ്ചാം നിലയില്‍ തീപടര്‍ന്ന വിവരം താഴെ നിന്ന സഹപ്രവര്‍ത്തകരാണ് അറിയിച്ചത്.
പിന്നൊന്നും നോക്കിയില്ല, കയ്യിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് താഴേയ്ക്ക് ഓടി. ബാബുരാജ് സംവിധാനം ചെയ്യുന്ന സ്‌കോച്ച് വിസ്‌കി എന്ന ചിത്രത്തിനായി ബുര്‍ജ് ഖലീഫയിലെ പുതുവത്സരാഘോഷം ചിത്രീകരിക്കാന്‍ എത്തിയതായിരുന്നു ബാബുരാജും സംഘവും. തീപടരുമ്പോള്‍ ഹോട്ടലിന്റെ അമ്പത്തിയഞ്ചാം നിലയിലായിരുന്നു ബാബുരാജ്.
ഉടന്‍ തന്നെ എഴുപത്തഞ്ചുകാരനായ പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും തോളത്തേന്തി ബാബുരാജ് താഴേയ്ക്ക് ഓടി. ഇട്ടിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും ഇപ്പോള്‍ കയ്യില്‍ അവശേഷിക്കുന്നില്ലെന്ന് ബാബുരാജ് പറഞ്ഞു. പാസ്‌പോര്‍ട്ടും മറ്റ് ലഗേജുകളും എല്ലാം കത്തിയമര്‍ന്നു. ഇപ്പോള്‍ സമീപത്തെ മറ്റൊരു ഹോട്ടലിലാണ് സംഘം താമസിക്കുന്നത്. ഇനി എന്ന് നാട്ടില്‍ തിരിച്ചു വരാനാകുമെന്നു പോലും ഉറപ്പില്ലെന്ന് ബാബുരാജ് പറഞ്ഞു. ഒരു മണിക്കൂര്‍ സമയം ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നു എന്നാണ് ബാബുരാജ് പറയുന്നത്. സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും താന്‍ ഇപ്പോഴും മുക്തനായിട്ടില്ലെന്നും താരം പറയുന്നു.
ദുബായ് മാളിനും ബുര്‍ജ് ഖലീഫയ്ക്കും ഇടയിലുള്ള ഡൗണ്‍ ടൗണ്‍ എന്ന 63 നിലയുള്ള പഞ്ച നക്ഷത്ര ഹോട്ടലിന്റെ 40ാം നില വരെയാണ് ഇന്നലെ തീപിടിച്ചത്. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അറുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് സമീപം ഇത്തരത്തിലുണ്ടായ വന്‍ അഗ്‌നിബാധ ആയിരങ്ങളെയാണ് ആശങ്കയിലാഴ്ത്തിയത്. തുടര്‍ന്ന് ആഘോഷങ്ങളില്‍ ഭാഗഭാക്കാകാന്‍ ഇവിടെ സമ്മേളിച്ച ആയിരങ്ങളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha