2015 ല്‍ സൗദി കഴുമരത്തിലേറ്റിയത് 157 പേരെ

കഠിന പീഡനങ്ങള്‍ നടത്തിയവരെ വെറുതേ വിടുകയും, വധശിക്ഷ നടപ്പിലാക്കാന്‍ പത്തും പതിനഞ്ചും കൊല്ലം എടുക്കുന്ന ഇന്ത്യക്ക് കണ്ടുപഠിക്കാന്‍ ഒരു സൗദി മോഡല്‍. സൗദി അറേബ്യയില്‍ രണ്ടു ദശകത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടന്നത് 2015 ല്‍. ലോകത്തുടനീളം വധശിക്ഷയ്‌ക്കെതിരേ ശക്തമായ മുറവിളി കൂട്ടുമ്പോള്‍ 157 ശിക്ഷ ഇക്കാര്യത്തില്‍ സൗദി നടപ്പാക്കി. ചെറിയ കാര്യങ്ങള്‍ക്ക് പോലും വധശിക്ഷ നടപ്പാക്കുന്നതാണ് വധശിക്ഷയുടെ അളവ് ഇങ്ങിനെ കയറുന്നതിന് കാരണമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം.
ആയുധം ഉപയോഗിക്കാത്ത കുറ്റമായ മയക്കുമരുന്ന് കടത്തിന് പോലും സൗദി കഴിഞ്ഞ വര്‍ഷം വധശിക്ഷ നടപ്പാക്കി. മയക്കുമരുന്ന് കടത്ത് കേസില്‍ നവംബറില്‍ 63 പേരെയാണ് സൗദി കൊലക്കയറിലേക്ക് തള്ളിവിട്ടതെന്ന് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ പറയുന്നു. 2015 ല്‍ നടപ്പാക്കിയ വധശിക്ഷകളുടെ 40 ശതമാനത്തോളം വരും മയക്കുമരുന്ന് കടത്തിന് നടത്തിയ വധശിക്ഷകള്‍. 2010 ല്‍ ഇത്തരം കേസുകളിലെ ശിക്ഷ വെറും നാല് ശതമാനമായിരുന്നു എന്നതാണ് ഇതിലെ വ്യത്യസ്തത.
1995 ന് ശേഷം സൗദി ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത് 2015 ലാണെന്നും ആംനസ്റ്റി പറയുന്നു. 1995 ല്‍ സൗദി നടത്തിയത് 192 വധശിക്ഷയായിരുന്നു. മനുഷ്യാവകാശങ്ങള്‍ക്ക് അപ്പുറത്ത് ഇസഌമിക ശരിയത്ത് നിയമങ്ങളില്‍ അധിഷ്ഠിതമായിട്ടാണ് സൗദി ശിക്ഷ നടപ്പാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha