Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗാസയിൽ പരിക്കേറ്റവർക്ക് അബുദാബിയിൽ ചികിത്സ: യുഎഇ നേതൃത്വത്തിന്റെ മാനുഷിക ദൗത്യത്തിന്റെ മുന്നണിയിൽ മലയാളി സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും...

19 NOVEMBER 2023 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരു കിലോ സ്വര്‍ണം സമ്മാനം മലയാളി വിദ്യാര്‍ത്ഥിക്ക്!

വെറും രണ്ടു മണിക്കൂര്‍ മാത്രം..... ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാക്കി വിവിധമേഖലകളിൽ പരസ്പരം സഹകരിക്കുന്നതിനും സൗഹൃദം ശക്തമാക്കുന്നതിനും ധാരണ...

യുഎഇയിൽ മൂടൽമഞ്ഞും മഴയും കടൽ പ്രക്ഷുബ്ധമാകും കനത്ത ജാഗ്രതാ നിർദ്ദേശം... തൊഴിലിടങ്ങളിൽ മുൻകരുതലുകൾ

ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിച്ച യുവതിക്ക് പണം നഷ്ടമായി; കുവൈത്തിൽ വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ് സൈബർ തട്ടിപ്പുകൾ വർധിക്കുന്നു

ദുബായ് വാടക നിയമം: നിങ്ങളുടെ അപ്പാർട്ട്‌മെന്റിൽ ബന്ധുക്കളെ താമസിപ്പിക്കാമോ ? നിയമങ്ങൾ ഇങ്ങനെ !!

ഗാസയിൽ ഗുരുതരമായി പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുള്ള യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇടപെടൽ അന്താരാഷ്‌ട്ര ശ്രദ്ധനേടുമ്പോൾ പ്രവാസികൾക്ക് അഭിമാനമായി മലയാളി ആരോഗ്യസ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും മുൻ നിര പങ്കാളിത്തം. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്‌സും റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങുമാണ് (ആർപിഎം) ഇന്നലെ തുടക്കമായ ദൗത്യത്തിൽ സർക്കാർ ഏജൻസികൾക്കൊപ്പം സുപ്രധാന പങ്കുവഹിക്കുന്നത്.

ബുർജീൽ മെഡിക്കൽ സിറ്റിയിൽ നിന്നും ആർപിഎമ്മിൽ നിന്നുമുള്ള ഇരുപതോളം ആരോഗ്യ പ്രവർത്തകരാണ് വെള്ളിയാഴ്‌ച വൈകീട്ട് ഗാസ അതിർത്തിയിലെ അൽ അരിഷിലേക്ക് പുറപ്പെട്ടത്. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി, എൻഎംസി റോയൽ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും സംഘത്തിലുണ്ടായിരുന്നു.

ബുർജീൽ മെഡിക്കൽ സിറ്റിയിൽ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റായ മലയാളി ഡോക്ടർ സൈനുൽ ആബിദിൻ സംഘത്തിൽ സുപ്രധാന പങ്കുവഹിച്ചു. പരിക്കേറ്റ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യ നില പരിശോധിച്ച് പ്രാഥമിക പരിചരണം ഉറപ്പാക്കാനായിരുന്നു ഗാസ- ഈജിപ്ത് അതിർത്തിയിലെ അൽ അരിഷ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മെഡിക്കൽ സംഘത്തിന്റെ ശ്രമം.

ഇത് പൂർത്തിയാക്കിയ ശേഷം പരിക്കേറ്റവരെ പ്രത്യേക വിമാനത്തിൽ കയറ്റി. രാവിലെ ഏഴേ മുക്കാലോടെയാണ് ഒൻപത് രോഗികളുമായി വിമാനം അബുദാബി വിമാനത്താവളത്തിൽ എത്തിയത്. ഇവരെ സുരക്ഷിതരായി ആശുപത്രികളിലേക്ക് മാറ്റാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരും പാരാമെഡിക്കുകളും സന്നിഹിതരായിരുന്നു. ഒപ്പം സർക്കാർ, എമിറേറ്റ്സ് റെഡ്ക്രസന്റ് പ്രതിനിധികളും. ആർപിഎമ്മിന്റെ ആംബുലൻസുകൾ പുലർച്ചെ തന്നെ റൺവേയ്ക്ക് സമീപം നിലയുറപ്പിച്ചു. പ്രത്യേക വിമാനം ലാൻഡ് ചെയ്തതോടെ കുട്ടികളെയും സ്ത്രീകളെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ ബുർജീൽ മെഡിക്കൽ സിറ്റി അടക്കമുള്ള ആശുപത്രികളിൽ എത്തിച്ച ഇവർക്ക് അടിയന്തര പരിചരണവും തുടർ ചികിത്സയും ആരംഭിച്ചു.

നിർണ്ണായക മാനുഷിക ദൗത്യത്തിലൂടെ ചികിത്സയും പിന്തുണയും നൽകിയ യുഎഇ നേതൃത്വത്തിന് ഗാസയിൽ നിന്നെത്തിയവർ നന്ദി പറഞ്ഞു. ചികിത്സയ്ക്കായി കൂടുതൽ പേർ വരും ദിവസങ്ങളിൽ അബുദാബിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (9 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (24 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (35 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (46 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (58 minutes ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (12 hours ago)

Malayali Vartha Recommends