യുഎഇ യില്‍ വീണ്ടും കനത്ത മഴ

യുഎഇ യില്‍ ശൈത്യത്തനെ വരവേറ്റിക്കൊണ്ട് ഇന്നു രാവിലെ വീണ്ടും കനത്ത മഴ പെയ്തു. എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മഴ പെയ്തിരുന്നു. മഴയെ തുടര്‍ന്ന് അന്തരീക്ഷം മേഘാവൃതമാകുകയും കടലില്‍ തിര ശക്തിപ്പെടുകയും ചെയ്യ്തു. അജ്മാന്‍ ഷാര്‍ജ എന്നിവിടങ്ങളില്‍ ശക്തമായ ഇടിയും മിന്നലും ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട് എന്നാല്‍ മഴയെ തുടര്‍ന്ന് യാതൊരു തരത്തിലുള്ള ഗതാഗത തടസ്സങ്ങളും ഉണ്ടായിട്ടില്ല. എന്നാല്‍ ശക്തമായ കാറ്റിനും മഴക്കുമുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha