തന്‍റെ ഭർത്താവിന് ഒരു രഹസ്യബന്ധം ഉണ്ടെന്ന് താൻ കണ്ടെത്തി; അതിനാൽ തനിക്കും ഭർത്താവിനുമായി പോകാൻ ബുക്ക് ചെയ്ത ടിക്കറ്റ് ചാർജ് തിരികെ നൽകാമോ; യുവതിയുടെ ചോദ്യത്തിന് എയർലൈനിന്റെ നടുക്കുന്ന ഉത്തരം

യാത്രക്കാരുടെ മോശം പെരുമാറ്റം, അവരുടെ സംശയങ്ങൾ അവർ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ഇതിനെല്ലാം വിമാന കമ്പനികളും പലപ്പോഴും തലവേദന ആകാറുണ്ട് . അങ്ങനെ ഉള്ള ഒരുപാട് സംഭവങ്ങൾ നാം കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ മറ്റൊരു രസകരമായ സംഭാവമാണ് പുറത്ത് വരുന്നത്.
തന്‍റെ ഭർത്താവിന് ഒരു രഹസ്യബന്ധം ഉണ്ടെന്ന് താൻ കണ്ടെത്തി. അതിനാൽ തനിക്കും ഭർത്താവിനുമായി പോകാൻ ബുക്ക് ചെയ്ത ടിക്കറ്റ് ചാർജ് തിരികെ നൽകാമോ എന്ന അപേക്ഷയായിരുന്നു യുവതി നടത്തിയത് . കിടിലൻ മറുപടിയാണ് യൂറോപ്യൻ ബജറ്റ് എയർലൈനായ റയാൻ എയർലൈൻ നൽകിയത് .
എക്സ് ഉപയോക്താവ് ആണ് എക്സ് പ്ലാറ്റഫോമിലൂടെ ഈ ചോദ്യം ഉന്നയിച്ചത്. മറുപടി സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ് . യുവതിയുടെ പരാതി ശ്രദ്ധയിൽപ്പെട്ടതും എയർലൈൻ അധികൃതർ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു .
യുവതിയുടെ ട്വിറ്റര്‍ (X) പോസ്റ്റിന് താഴെ റയാൻഎയർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു; "ഇമോഷണൽ ബാഗേജിന് അധിക ചിലവുണ്ട്, കാർലീ എന്നായിരുന്നു ആ മറുപടി ."എയർലൈൻസിന്‍റെ മറുപടി വളരെ വേഗത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ടുകൾ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തു . പോസ്റ്റിന് നിരവധി പേർ കമന്‍റ് കുറിച്ചു . എന്തായാലും മറുപടി വൈറൽ ആണ് .
https://www.facebook.com/Malayalivartha