കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് നല്‍കുന്ന കാര്യം പരിഗണനയിലില്ല

കുവൈത്തില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് താമസാനുമതികാര്യ വിഭാഗം അറിയിച്ചു. പൊതുമാപ്പിനെ നിയമലംഘകര്‍ ദുരുപയോഗം ചെയ്യുന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് അനുകൂല നിലപാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നിയമലംഘകര്‍ക്ക് പൊതുമാപ്പ് നല്‍കുന്നത് പ്രായോഗികമല്ലെന്നാണ് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പിഴയിനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട ഭീമമായ തുകയാണ് പൊതുമാപ്പ് വഴി നഷ്ടമാകുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകുവാന്‍ നിയമലംഘകര്‍ കാത്തിരിക്കുകയാണെന്ന് മന്ത്രാലയ അധികൃതര്‍ ചൂണ്ടിക്കാട്ടി.
പിഴയടക്കാതെ രക്ഷപ്പെടുന്ന ഇക്കൂട്ടര്‍ അധികം വൈകാതെ തന്നെ കുവൈത്തിലേക്ക് തിരികെയെത്തുന്ന സാഹചര്യമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല ഉള്ളത്. നിയമലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കാനാണ് തീരുമാനം. ഇഖാമ കാലാവധി പാസ്‌പോര്‍ട്ട് കാലാവധിയുമായി ബന്ധപ്പെടുത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.
നിയമലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ ഒട്ടേറെ പേരെ പിടികൂടി. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പോയവര്‍ഷം കുവൈത്തില്‍ നിന്ന് 28000ല്‍ അധികം വിദേശികളെയാണ് നാടുകടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha