ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 923 കമ്പനികളുടെ പ്രവര്‍ത്തനം നിരോധിച്ചു

ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 923 കമ്പനികളുടെ പ്രവര്‍ത്തനം തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം നിരോധിച്ചു. മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉളളത്.
2015ന്റെ ആദ്യ പകുതിയില്‍ വിവിധ കാരണങ്ങളാല്‍ 807 കമ്പനികള്‍ മന്ത്രാലയത്തിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളള മൊത്തം കമ്പനികളുടെ അഞ്ച് ശതമാനം വരുമിത്. കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 116 കമ്പനികള്‍ മാത്രമാണ് നിരോധിക്കപ്പെട്ടത്. രാജ്യത്തെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കമ്പനികള്‍ പ്രതിജ്ഞാബദ്ധമാകുന്നതിന്റെ സൂചനയാണിത്.
കഴിഞ്ഞ വര്‍ഷം 28,085 കമ്പനികളിലായി 56,724 സന്ദര്‍ശനങ്ങളാണ് മന്ത്രാലയത്തിന്റെ പരിശോധന സംഘം നടത്തിയത്. 300 പരിശോധകരെയാണ് മന്ത്രാലയം ഇതിനായി നിയോഗിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി രാജ്യത്തുളള നിയമങ്ങളുടെ ലംഘനവും തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ അനാസ്ഥയും കമ്പനികള്‍ നിരോധിക്കുന്നതിന് കാരണമായി. കമ്പനി പൂട്ടുന്നതു വഴി തൊഴിലാളികള്‍ക്ക് പ്രയാസമുണ്ടാകുന്നത് ഒഴിവാക്കാന്‍ തൊഴിലാളികളുടെയും കമ്പനികളുടെയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമായാണ് മന്ത്രാലയം പരിഗണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha