സൗദി പൗരന്മാര്‍ക്ക് ഇറാന്‍ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി

സൗദിയിലെ പൗരന്മാര്‍ക്ക് ഇറാനിലേക്ക് യാത്ര ചെയ്യുന്നതും സന്ദര്‍ശിക്കുന്നതും വിലക്കി. ഇതുപ്രകാരം സഞ്ചാര സ്വാതന്ത്യം നിക്ഷേധിച്ച രാജ്യങ്ങളുടെ എണ്ണം അഞ്ചായി. സൗദിയില്‍ കഴിഞ്ഞ ദിവസം 47 ഭീകരര്‍ക്ക് വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്നാണ് സൗദി ഇറാന്‍ ബന്ധം വഷളായത്. റാനിലേക്കും അവിടെ നിന്നും തിരികെയും ഉളള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
നേരത്തെ തന്നെ നാലു രാജ്യങ്ങളിലേക്ക് സൗദികള്‍ യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. ആദ്യം വിലക്കേര്‍പ്പെടുത്തിയത് ഇസ്രായേലിലേക്കാണ്. ഇസ്രായല്‍ രൂപീകരണ കാലം മുതല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ ഉണ്ട്. ഇതില്‍ മറ്റൊരു രാജ്യം തായ്‌ലന്റ് ആണ്. 1989 ലും 90 ലും നാലു സൗദി നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ,സൗദി വ്യവസായി മുഹമ്മദ് അല്‍ റുവൈലിയെ കാണാതാവുകയും ചെയ്ത സംഭവത്തില്‍ ആണ് സൗദികളുടെ തായ്‌ലന്റ് യാത്രക്ക് വിലക്കേര്‍പ്പെടുത്തിയത്. രാഷ്ര്ടീയ വിഭാഗിയതയും സംഘര്‍ഷങ്ങളും സുരക്ഷിതമല്ലാത്തതിനാലുമാണ് ഇറാഖിലേക്കും ,സിറിയയിലേക്കും സൗദികളുടെ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്ക് പതിനായിരം റിയാല്‍ പിഴയും വിദേശ യാത്ര നടത്തുന്നതില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha