ഒമാനി പൗരന്‍ മലയാള സിനിമയുടെ അരങ്ങിലേക്ക്

ബോളിവുഡ് ഇതിഹാസതാരമായ ധര്‍മേന്ദ്രയുടെ സിനിമകള്‍ കണ്ട് നടനാകാന്‍ മോഹിക്കുകയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആരാധിക്കുകയും ചെയ്യുന്ന ഒമാനി പൗരന്‍ മലയാളി സിനിമയുടെ അരങ്ങിലേക്ക് എത്തുന്നു. പ്രശസ്ത തിരക്കഥാകൃത്തായ ടി.എ. റസാക്ക് ഒരുക്കുന്ന \'ഉപ്പാപ്പ\' എന്ന ചിത്രത്തിലാണ് ഒമാന്‍ അറബ് ചലച്ചിത്ര ലോകത്തെ പ്രമുഖ നടനായ സലീം ബഹ്വാന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. റസാക്കിന്റെ 50ാമത് തിരക്കഥകൂടിയാണ് \'ഉപ്പാപ്പ\'. കോഴിക്കോട്ടെ അറബിക്കല്യാണത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സിദ്ദീഖും നുസ്‌റത്ത് ജഹാനും പ്രധാന വേഷങ്ങളിലത്തെുന്നുണ്ട്.
അറബ് ലോകവും പ്രവാസവും മലയാള സിനിമക്ക് നിരവധി തവണ വിഷയമായിട്ടുണ്ടെങ്കിലും അറബ് അഭിനേതാവ് ആദ്യമായി പ്രധാന വേഷത്തിലത്തെുന്നു എന്ന പ്രത്യേകതകൂടി \'ഉപ്പാപ്പ\' എന്ന ചിത്രത്തിനുണ്ട്. ജനുവരി 15ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കോഴിക്കോടും ദുബൈയുമാണ് പ്രധാന ലൊക്കേഷന്‍. സമീപകാലത്ത് നിരവധി മലയാള ചിത്രങ്ങളില്‍ പ്രവാസം വിഷയമായിട്ടുണ്ടെങ്കിലും അറബ് അഭിനേതാക്കള്‍ പ്രധാന വേഷങ്ങളിലേക്ക് എത്തിയിരുന്നില്ല. അറബ് സിനിമകളില്‍ നിരവധി മലയാളികള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും മലയാളത്തിന്റെ മുറ്റത്തേക്ക് അറബ് നടീ നടന്മാര്‍ എത്തിയിരുന്നില്ല.
ഏഴാം വയസ്സില്‍ ധര്‍മേന്ദ്രയുടെ ചിത്രം കണ്ടപ്പോള്‍ തന്നെ അഭിനേതാവ് ആകുകയെന്ന മോഹം മനസ്സില്‍ വളര്‍ന്നുകഴിഞ്ഞിരുന്നതായി സലീം ബഹ്വാന്‍ പറയുന്നു. തന്റെ മകള്‍ നസ്‌റിയയെ അറബ് കച്ചവടക്കാരനായ കമാല്‍ യൂസുഫിന് വിവാഹം കഴിച്ചുകൊടുത്ത കോഴിക്കോട് സ്വദേശിയായ ഇബ്രാഹീം എന്ന പിതാവിന്റെ മാനസികവ്യഥകളാണ് ഉപ്പാപ്പ എന്ന ചിത്രം പറയുന്നത്. പിതാവ് രോഗിയായതോടെ കമാല്‍ യൂസുഫ് ദുബൈയിലേക്ക് മടങ്ങുന്നു. കുടുംബത്തിന്റെ സമ്മര്‍ദംമൂലം കോഴിക്കോട്ടേക്ക് തിരിച്ചുവരുന്നില്ല. ഗര്‍ഭിണിയായ നസ്‌റിയയെ വിവാഹമോചനം ചെയ്യുന്നു. തുടര്‍ന്ന്, നസ്‌റിയയുടെ മകനിലൂടെ സിനിമ വികസിക്കുകയാണ്. ഇബ്രാഹീമിനെ സിദ്ദീഖും കമാല്‍ യൂസുഫിനെ സലീം ബഹ്വാനും ആണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായികയായ നുസ്‌റത്ത് ജഹാന്‍ നേരത്തേ ഇറാനി യുവതി റൈഹാന ജബ്ബാരിയുടെ വേഷം ഹ്രസ്വ ചിത്രത്തില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അഭിനേത്രിയാണ്. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ വധശിക്ഷക്ക് വിധേയയായ റൈഹാനയുടെ വേഷമാണ് നുസ്‌റത്ത് അവതരിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha