കുവൈത്തില്‍ താമസനിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് പിഴയടച്ച് നാടുവിടാന്‍ അവസരം

കുവൈത്തില്‍ താമസനിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് പിഴയടച്ച് താമസരേഖ പുതുക്കുന്നതിനും രാജ്യംവിടുന്നതിനും അവസരം നല്‍കി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സ്വയം തയ്യാറായി മുന്നോട്ടുവരുന്ന താമസ നിയമലംഘകര്‍ക്ക് പിഴയടച്ച് താമസരേഖ പുതുക്കുന്നതിനും രാജ്യം വിട്ടുപോകേണ്ടവര്‍ക്ക് അതിനും അവസരം നല്‍കുന്നതാണ് ഉത്തരവ്. അഭ്യന്തര മന്ത്രാലയത്തിലെ പബ്‌ളിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ഹഷാഷാണ് ഇക്കാര്യം അറിയിച്ചത്. ഇളവ് ഉപയോഗപ്പെടുത്താന്‍ എല്ലാ അനധികൃത താമസക്കാരും തയ്യാറാവണമെന്നുപറഞ്ഞ ഹഷാഷ്, ഇത്തരക്കാരെ സ്വീകരിക്കാനായി രാജ്യത്തെ എല്ലാ താമസകാര്യ വകുപ്പ് ഓഫിസുകളും ഒരുങ്ങിയിരിക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. ഈ ഉത്തരവ് അനധികൃത താമസക്കാരായി രാജ്യത്തുതങ്ങുന്ന ഇന്ത്യക്കാരടക്കമുള്ള നിരവധി പേര്‍ക്ക് ആശ്വാസമാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha