യു.എ.ഇയില്‍ കാറില്‍ നിന്ന് തെറിച്ച് വീണ് മലയാളി ബാലന്‍ മരിച്ചു

യു.എ.ഇയിലെ റാസല്‍ഖൈമ പ്രവശ്യയില്‍ കാറില്‍ നിന്ന് തെറിച്ച് വീണ് മലയാളി ബാലന്‍ മരിച്ചു. വര്‍ക്കല സ്വദേശി സജഷ് ചന്ദ്രന്റെ മകന്‍ വിസ്മയ് ചന്ദ്രന്‍ (ഏഴ്) ആണ് മരിച്ചത്.
കുടുംബ സമേതം ജബല്‍ ജൈസ് മലയിലേക്കുള്ള ഉല്ലാസ യാത്രക്കിടയിലാണ് അപകടം. കാറിന്റെ തുറന്ന് വെച്ച് ജനല്‍ വഴി വിസ്മയ് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. അമ്മ: ദീപ. സഹോദരി: തന്മയ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha