യുഎഇയില്‍ മണലില്‍ നിന്നും വൈദ്യുതി കണ്ടെത്തി

യുഎഇയില്‍ എണ്ണ മാത്രമല്ല മരുഭൂമിയിലെ മണലും ഊര്‍ജ്ജ സമ്പുഷ്ടമാണെന്ന് കണ്ടെത്തല്‍. യുഎഇയിലെ മണലിന് വന്‍തോതില്‍ വൈദ്യുതി ശേഖരിച്ചു വയ്ക്കാന്‍ കഴിവുണ്ടെന്നാണ് കണ്ടെത്തിയത്. മസ്ദര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെ കാന്തിക സഹായത്തോടെ വീണ്ടും പഴുത്ത മണലിലേക്ക് പ്രവഹിപ്പിച്ച് അതിന്റെ ശക്തി ആയിരം മടങ്ങുവരെ കൂട്ടാന്‍ കഴിയുമെന്നാണ് കരുതുന്നത്.
1000 ഡിഗ്രിയിലധികം സൗരോര്‍ജ്ജം വഹിക്കാന്‍ മണലിനു കഴിയും. ഈ കടുത്ത ചൂടിനേയാണ് വൈദ്യൂതി കാന്തിക പ്രവാഹമാക്കി മാറ്റുന്നത്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു ഫര്‍ണലില്‍ നിറയ്ക്കാനാകുന്ന മണലില്‍ നിന്ന് 1 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ചെലവേറുമെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിച്ചാല്‍ ചെലവു കുറയ്ക്കാന്‍ കഴിയും. ഇത്തരത്തില്‍ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി വൈദ്യുതി നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ യുഎഇയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha