യു.എ.ഇയിലും തൊഴില്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനം

സൗദി അറേബ്യക്കും കുവൈറ്റിനും പിന്നാലെ ഗള്‍ഫ് രാജ്യമായ യു.എ.ഇയിലും തൊഴില്‍ നിയമം കര്‍ശനമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തൊഴില്‍ സമയം ആഴ്ചയില്‍ 48 മണിക്കൂറായി നിജപ്പെടുത്താന്‍ തീരുമാനിച്ചു. പിന്നീടുള്ള ഓരോ മണിക്കൂറും 1.25 മണിക്കൂര്‍ സമയമായി പരിഗണിച്ച് അധിക വേതനം നല്‍കണം. റമദാന്‍ മാസത്തില്‍ ജോലി സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അതേ സമയം തൊഴിലാളികളെ നിര്‍ബന്ധിപ്പിച്ച് അധിക ജോലി ചെയ്യിപ്പിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കും. അവധി ദിവസങ്ങളില്‍ ജോലി ചെയ്യിപ്പുക്കുന്നതിന് പ്രത്യേക വേതനം ഉറപ്പു വരുത്തും. വാര്‍ഷിക അവധി നിര്‍ബന്ധമാക്കുമെന്നും തൊഴില്‍ വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് മുബാറക്ക് അറിയിച്ചു.
തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്ന് മുതല്‍ ഏകീകൃത തൊഴില്‍ കരാര്‍ നടപ്പിലാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും ഉറപ്പ് വരുത്തുകയാണ് പുതിയ തൊഴില്‍ നിയമം വഴി ലക്ഷ്യമിടുന്നത്. പുതിയ തൊഴില്‍ കരാറില്‍ ജോലി സംബന്ധമായ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം. തൊഴിലാളിയുടെ പ്രാദേശിക ഭാഷയിലുള്ള കരാറിന്റെ പകര്‍പ്പ് ഇല്ലാതെ തൊഴില്‍ പെര്‍മിറ്റ് ലഭിക്കില്ല. തൊഴിലാളികളുടെ കൈയ്യൊപ്പും കരാറുകളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് വഴി ഒരു പരിധി വരെ തൊഴില്‍ തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha