വീടുകള്‍ക്ക് പുറത്ത് വസ്ത്രങ്ങള്‍ ഉണക്കാനിടുന്നവര്‍ക്കെതിരെ പിഴ

സൗദിയില്‍ വീടുകള്‍ക്ക് പുറത്ത് വസ്ത്രങ്ങള്‍ ഉണക്കാനിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ. നിയമം ലംഘിക്കുന്നവര്‍ക്ക് 100 മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
നഗരഭംഗിക്ക് കോട്ടം തട്ടുംവിധം ഫ്‌ളാറ്റുകളുടെ ബാല്‍ക്കണിയിലും മറ്റും വസ്ത്രങ്ങള്‍ ഉണക്കാനിടുന്നവര്‍ക്കെതിരെയാണ് നടപടി. പുറമേക്ക് കാണുംവിധം വസ്ത്രങ്ങള്‍ ഉണക്കാനിടാന്‍ പാടില്ല. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുകയാണ് പിഴ. പൊതു സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന വീട്ടുകാര്‍ക്ക് 100 റിയാലും റസ്റ്ററന്റുകള്‍ക്ക് ആയിരം മുതല്‍ മുവ്വായിരം റിയാല്‍ വരെയും പിഴ ലഭിക്കും. വാഹനങ്ങളില്‍ നിന്നു മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുന്നവര്‍ക്ക് 100 മുതല്‍ 200 റിയാല്‍ വരെ പിഴയുണ്ട്.
വാഹനത്തിലെ യാത്രക്കാര്‍ മാലിന്യങ്ങള്‍ പുറത്തേക്കിട്ടാലും െ്രെഡവറില്‍നിന്നായിരിക്കും പിഴ ഈടാക്കുക. െ്രെഡവറില്‍ നിന്നായിരിക്കും. ഓഫീസുകള്‍ അടക്കം വാണിജ്യ, വ്യാപാര സ്ഥാപനങ്ങളില്‍ ഉറങ്ങുന്നതിനും വിലക്കുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 200 മുതല്‍ 500 റിയാല്‍ വരെയാണ് പിഴ. പാചക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പുകവലിക്കുന്നത് നിയമലംഘനമാണ്. പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിക്കുന്നവര്‍ക്കും 500 റിയാല്‍ വരെ പിഴ ചുമത്തും. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha