സൗദിയില്‍ കോടതി ഉത്തരവില്ലാതെ ഇനി ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യാനാവില്ല

ഇനി മുതല്‍ കോടതി ഉത്തരവില്ലാതെ സൗദിയില്‍ ട്രാഫിക് ലംഘനം നടത്തുന്ന ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യാനാവില്ല. ട്രാഫിക് തലവന്‍ മുസൈദ് അല്‍ റബീഷാണ് ഇക്കാര്യം അറിയിച്ചത്. ഒരു വര്‍ഷം ഒന്നിലേറെ തവണ ട്രാഫിക് ലംഘനം നടത്തുന്ന വ്യക്തിയെ കോടതി ഉത്തരവ് പ്രകാരം മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു.
ട്രാഫിക് സിസ്റ്റത്തെ കുറിച്ച് ട്രാഫിക് പോലീസുകാര്‍ക്കും ചില കാര്യങ്ങള്‍ മാത്രമേ അറിയുകയുള്ളൂവെന്നും പരിശീലനത്തിന്റെ കുറവുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് നിയമങ്ങളെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും ജനങ്ങള്‍ക്ക് ക്ലാസുകള്‍ എടുക്കേണ്ടതുണ്ട്. അവര്‍ക്കും അവരുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കാന്‍ സാധിക്കണം.
500 സൗദി റിയാല്‍ മുതല്‍ 900 സൗദി റിയാല്‍ വരെയാണ് ആദ്യഘട്ടത്തില്‍ ഈടാക്കുന്ന പിഴ. രണ്ടാം ഘട്ടത്തിലുള്ള പിഴ 300 സൗദി റിയാല്‍ മുതല്‍ 500 വരെയാണ്. മദ്യപിച്ച് വാഹനമോടിക്കുക, സിഗ്‌നല്‍ തെറ്റിച്ച് വാഹനമോടിക്കുക, എതിര്‍ദിശയിലൂടെ ഓടിക്കുക, അനുവദിനീയമായതിലും കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കുക എന്നതെല്ലാം ട്രാഫിക് ലംഘനങ്ങളില്‍ പെടും.
ഒരുവര്‍ഷത്തില്‍ രണ്ട് തവണ ഇതേ ലംഘനങ്ങള്‍ നടത്തിയവരെ മാത്രമേ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഒരു തവണ അറസ്റ്റ് ചെയ്ത ആള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വീണ്ടും അദ്ദേഹം ലംഘനം നടത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന കാര്യം അറിയിക്കുകയും വേണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha