ദുബായില്‍ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനമായി

ദുബായില്‍ വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നോ, അപകടത്തിന് കാരണക്കാരനായ െ്രെഡവറില്‍ നിന്നോ ആയിരിക്കും ഈ തുക ഈടാക്കുക. വാഹനാപകടമുണ്ടാകുമ്പോള്‍ തികച്ചും സൗജന്യമായിരുന്നു ദുബായ് പൊലീസിന്റെയും ആംബുലന്‍സിന്റെയും സേവനങ്ങള്‍.
എന്നാല്‍ ഇനി മുതല്‍ ഇത്തരം സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് പണം ഈടാക്കും. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത്തരം സേവനങ്ങള്‍ക്കായി 6770 ദിര്‍ഹം സര്‍ക്കാരിലേക്ക് നല്‍കണം. അപകടങ്ങളില്‍ പരുക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്യുന്നവരെ അടിയന്തരമായി ആശുപത്രിയിലെത്തിക്കുന്നതിനുള്ള ചെലവായാണ് ഇത് കണക്കാക്കുന്നത്.
ഒന്നിലധികം വ്യക്തികളെ ആശുപത്രിയില്‍ എത്തിക്കേണ്ടതായി വന്നാല്‍ ഓരോരുത്തരുടെയും പേരില്‍ നിശ്ചിത തുക ഈടാക്കും. വാഹനയുടമ കാലാവധിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമല്ലെങ്കില്‍ ഗതാഗത നിയമം അനുസരിച്ച് ഉടമയ്‌ക്കെതിരെ നടപടി സ്വീകരിക്കും.
നേരത്തെ ആംബുലന്‍സ് സേവനങ്ങള്‍ സൗജന്യമായിരുന്നുവെങ്കിലും ചില ഇന്‍ഷുറന്‍സ് കന്പനികള്‍ ജനങ്ങളില്‍ നിന്ന് പണം ഈടാക്കിയിരുന്നു. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha