സൈനീകന്റെ കവിതാലാപനം സൗദി രാജാവിന്റെ കണ്ണു നിറഞ്ഞു

റിയാദില്‍ സൗദി സായുധ സേനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ കവിതാലാപനത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കണ്ണുനീര്‍ പൊടിഞ്ഞു. റിയാദില്‍ നാഷണല്‍ ഗാര്‍ഡ് സംഘടിപ്പിച്ച 30 മത് ജനാദ്രിയ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിലാണ് സംഭവം. മേജര്‍ മശ്അല്‍ അല്‍ ഹാരിഥിയാണ് കവിത ആലപിച്ച് രാജാവിനെ സന്തോഷാശ്രുക്കള്‍ പൊഴിയിച്ചത്.
സൗദിയിലേയും ,യെമനിലേയും ജനങ്ങളുടെ രക്ഷക്ക് രാജാവ് കൈ കൊണ്ട ധീരമായ നടപടികളെ പ്രകീര്‍ത്തിച്ചും, മക്കയിലേയും ,മദീനയിലേയും സേവനങ്ങള്‍ക്ക് രാജാവ് നല്‍കുന്ന അമിത പ്രാധാന്യവും ഉള്‍കൊളളിച്ചായിരുന്നു കവിതാപാരായണം നടത്തിയത്.
നിരവധി ദേശീയ പരിപാടികളില്‍ ഇതിന് മുമ്പും അല്‍ ഹാരിഥി കവിതകള്‍ അവതരിപ്പിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന ഒട്ടകയോട്ട മത്സരത്തില്‍ വിജയിച്ചവര്‍ക്ക്‌സല്‍മാന്‍ രാജാവ് സമ്മാനം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha