കുവൈത്തിൽ വിസ ഫീസുകളില്‍ വര്‍ധനവ് വരുത്തും, പുതിയ നിരക്ക് നിശ്ചയിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി, പ്രവാസികൾക്ക് അടുത്ത ഇരുട്ടടി...!!
കുവൈത്തിൽ കർശന വ്യവസ്ഥകളോടെയാണ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് പുതിയ റെസിഡൻസി നിയമത്തിന് അംഗീകാരം നൽകിയത്. പ്രവാസികൾക്ക് ഒരു തരത്തിൽ നോക്കുകയാണെങ്കിൽ വലിയ ആശ്വാസമായിരുന്നു ഈ നീക്കം. എന്നാൽ
പുതിയ താമസ നിയമ പ്രകാരം നിലവിലെ വിസ ഫീസുകളില്‍ വര്‍ധനവ് വരുത്തുമെന്നാണ് പുതിയ അറിയിപ്പ്. ഇത് പ്രവാസികൾക്ക് അടുത്ത തലവേദനയായിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ ആദ്വാനി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫീസ് വര്‍ദ്ധനവ് നിശ്ചയിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായും അല്‍ അഖ്ബാര്‍ ഒരു ചാനലിന് നല്‍കിയ ആഭിമുഖത്തില്‍ കൂട്ടിച്ചേർത്തു. കുവൈത്തികള്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നതിന് ഈടാക്കുന്ന ഫീസിന്റ അടിസ്ഥാനത്തിലായിരിക്കും ആ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് കുവൈത്തിലേക്കുള്ള സന്ദര്‍ശന ഫീസ് നിര്‍ണ്ണയിക്കുക. വിസ കച്ചവടക്കാര്‍ക്ക് പുറമെ വിസ വാങ്ങുന്നവരും ശിക്ഷാര്‍ഹരാണ്. വിസക്ക് വേണ്ടി പണം നല്‍കുന്നത്. 1000 ദിനാര്‍ പിഴയോ അല്ലെങ്കില്‍ ഒരു വര്‍ഷം തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിസ ഫീസുകളില്‍ എത്ര ശതമാനം ഫീസ് വർദ്ധിക്കുമെന്നത് സംബന്ധിച്ച് അധികൃതർ വരും ദിവസങ്ങളിൽ വ്യക്തത വരുത്തിയേക്കും. പ്രവാസികളുടെ പരമാവധി റസിഡന്‍സി വിസ അഞ്ച് വര്‍ഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളാണ് പുതിയ റെസിഡൻസി നിയമത്തിലുള്ളത്. കൂടാതെ സന്ദര്‍ശക വിസയുടെ കാലാവധി പരമാവധി 3 മാസമായി നിജപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ പിൻവലിച്ച് ഫാമിലി വിസിറ്റ് വിസകള്‍ പുനസ്ഥാപിച്ച് മാസങ്ങൾ പിന്നിടുമ്പോൾ കുവൈത്ത് വീണ്ടും അടുത്ത നടപടികളിലേക്ക് കടക്കുകയാണ്. 53 രാജ്യക്കാർക്ക് നൽകി വന്നിരുന്ന ഇ-വിസ താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. കുവൈത്തിൽ ഇ-വീസ സൗകര്യമില്ലാത്ത ഇന്ത്യക്കാരെ ഇതു നേരിട്ടു ബാധിക്കില്ല. എന്നാൽ യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് ഇ-വീസ സൗകര്യം ലഭിക്കില്ല. ഇ-വീസ പ്ലാറ്റ്ഫോം നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നവീകരണം എന്ന് പൂർത്തിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇതിന് ബദലായി ടൂറിസ്റ്റ് വിസ ഉൾപ്പെടെയുള്ളവ ഊർജിതമാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് വീസ ലഭിക്കുന്നതിന് കുറഞ്ഞത് 6 മാസ കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, കുവൈത്തിലെ താമസ വിലാസം എന്നിവ നൽകണം. 3 കുവൈത്ത് ദിനാറാണ് ടൂറിസ്റ്റ് വിസയ്ക്ക് ഈടാക്കുന്നത്.
അതേസമയം എന്നാൽ, വിസ നിയമ ലംഘനങ്ങള്‍ക്കെതിരേ നിലപാട് കടുപ്പിച്ചതിനാൽ കുവൈറ്റിന് മികച്ച നേട്ടമാണ് വന്നുചേർന്നിരിക്കുന്നത്. 2024 മാര്‍ച്ച് 8ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസിറ്റ് വിസകള്‍ പുനസ്ഥാപിച്ച ശേഷം അതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒൻപത് മാസത്തിനിടെ കുടുംബ സന്ദർശന വീസകളിൽ ഒരൊറ്റ ലംഘനം പോലും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി പറഞ്ഞു.
രാജ്യത്തെ വിസ നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധേയമായ നാഴികക്കല്ലായാണ് ഈ കാര്യം വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്‍റെ വിസ ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ നടപടികള്‍ ഫലപ്രദമായിരുന്നു എന്നാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം അധികൃതര്‍ അഭിപ്രായപ്പെട്ടു. വിസ സംവിധാനത്തിന്‍റെ ദുരുപയോഗം തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം രാജ്യത്തേക്ക് നിയമപരമായ പ്രവേശനം പ്രോത്സാഹിപ്പിക്കുകയാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha