Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ? ബിജെപി ആണോ? അത് ശ്രീ വി.ഡി. സതീശൻ ആണ്: അദ്ദേഹത്തോട് എനിക്കും നിങ്ങൾക്കും യോജിക്കാം, വിയോജിക്കാം, എതിർക്കാം, അനുകൂലിക്കാം: പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധം: പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യം.... ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..

രാജ്യത്തിന് പുറത്താണെങ്കിലും ഇഖാമ പുതുക്കാൻ സാധിക്കും, താമസ രേഖയുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ച് സൗദി, പ്രവാസികൾക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കി ഭരണകൂടം...!!!

10 JANUARY 2025 11:08 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ താമസ രേഖയായ ഇഖാമയുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഭരണകൂടം. ഇനി ഇഖാമ പുതുക്കാൻ സൗദിയിൽ തന്നെ ഉണ്ടാകണം എന്നില്ല. പ്രവാസികളുടെ ആശ്രിതരുടെയും വീട്ടുജോലി ചെയ്യുന്നവരുടെയും ഇഖാമ, അവർ സൗദിക്ക് പുറത്താണെങ്കിലും പുതുക്കാൻ സാധിക്കുമെന്ന് പാസ്‌പോർട്ട് ഡയറക്ട്രേറ്റ് ജനറൽ (ജവാസാത്ത്) സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. ഓൺലൈൻ പ്ലാറ് ഫോം ആയ അബ്ഷർ, മുഖീം വഴിയാണ് പുതുക്കാൻ സാധിക്കുക.

ഫീസ് അടച്ച ശേഷം പോർട്ടൽ വഴി ഓൺലൈനിൽ ഇഖാമ പുതുക്കാം. ഇത് കൂടാതെ സൗദിക്ക് പുറത്തുള്ള പ്രവാസികൾക്ക് അവരുടെ എക്‌സിറ്റ്-റീ എൻട്രി വിസയുടെ കാലാവധിയും നീട്ടാൻ സാധിക്കും. ഒരു തവണയോ അല്ലെങ്കിൽ ഒന്നിലധികം തവണയോ എക്സിറ്റ് റീ-എൻട്രി വിസകളുടെ കാലാവധി നീട്ടാൻ കഴിയുമെന്നും ജവാസത് വിശദീകരിച്ചു. സൗദിയിൽ ഇല്ലെങ്കിലും ഇഖാമയും വിസയും പുതുക്കാനും കാലാവധി നീട്ടാനും സാധിക്കുന്നത് പ്രവാസികൾക്ക് നേട്ടമാണ്. ഈ നീക്കം പ്രവാസികൾക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു.

മാത്രമല്ല, ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ ചുരുങ്ങിയത് 30 ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്നും കൂടി ജവാസാത് വ്യക്തമാക്കി. 30 ദിവസത്തിൽ അധികവും 60 ദിവസത്തിൽ കുറവുമാണ് ഇഖാമയിലെ കാലാവധിയെങ്കിൽ ഇഖാമയിൽ ശേഷിക്കുന്ന അതേകാലാവധിയിലാണ് ഫൈനൽ എക്സിറ്റ് വീസ അനുവദിക്കുക. ഇഖാമയിലെ കാലാവധി 30 ദിവസത്തിൽ കുറവാണെങ്കിൽ വിദേശികൾക്ക് ഫൈനൽ എക്‌സിറ്റ് വിസ അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ആദ്യം ഇഖാമ പുതുക്കണമെന്നും അറിയിച്ചു.

അതേസമയം 60 ദിവസ കാലാവധിയുള്ള ഫൈനൽ എക്സിറ്റ് വീസ ഇഷ്യു ചെയ്യണമെങ്കിൽ ഇഖാമയിൽ 60 ദിവസത്തിൽ കൂടുതൽ കാലാവധി ഉണ്ടായിരിക്കണം. ഫൈനൽ എക്‌സിറ്റ് വീസയിൽ രേഖപ്പെടുത്തിയ കാലാവധിക്കുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോയിരിക്കണം. അതേസമയം, ഇഖാമ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് അടുത്തിടെ സൗദി പുതുക്കിയിരുന്നു. പുതുക്കിയ ഫീസ് ഘടന പ്രകാരം എക്‌സിറ്റ്, റീ-എൻട്രി വിസ പുതുക്കുന്നതിന് 103.5 സൗദി റിയാൽ, ഇഖാമ പുതുക്കുന്നതിന് 51.75 സൗദി റിയാൽ, ഫൈനൽ എക്‌സിറ്റ് 70 സൗദി റിയാൽ, ഇഖാമ ഇഷ്യൂ ചെയ്യൽ 51.75 സൗദി റിയാൽ, ഒരു ജീവനക്കാരന്റെ റിപ്പോർട്ട് ആവശ്യപ്പെടുന്നതിന്- 28.75 സൗദി റിയാൽ, പ്രവാസികൾക്ക് പാസ്‌പോർട്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് 69 സൗദി റിയാൽ എന്നിങ്ങനെയാണ് നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

അതിനിടെ, സ്പോൺസർ എന്ന പദം ഉപയോഗിക്കരുതെന്നും തൊഴിലുടമ അല്ലെങ്കിൽ തൊഴിൽ ദാതാവ് എന്ന വാക്ക് ഉപയോഗിക്കണമെന്നും വാണിജ്യ മന്ത്രാലയം രാജ്യത്തെ എല്ലാ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിന് അയച്ച കത്തിലാണ് മന്ത്രാലയത്തിന്റെ നിർദേശം. 'തൊഴിലാളി' എന്നതിന്റെ നിർവചനം തൊഴിലുടമയുടെ കീഴിൽ വേതനത്തിന് പകരമായി ജോലി ചെയ്യുന്ന വ്യക്തി എന്നാണെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

ഇഖാമ കൃത്യസമയത്ത് പുതുക്കാൻ വീഴ്ച വരുത്തുന്ന പ്രവാസികൾക്ക് 1000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ. ഇഖാമ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കുമെന്നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചിട്ടുള്ളത്. പ്രവാസികളുടെ ഇഖാമ അബ്ഷർ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു പുതുക്കാവുന്നതാണ്. അബ്ഷർ പ്ലാറ്റ്‌ഫോം വ്യക്തികളെ അവരുടെ പെർമിറ്റ് പുതുക്കാൻ അനുവദിക്കും. ഇഖാമ പുതുക്കാൻ കാലതാമസമുണ്ടായാൽ ആദ്യം 500 റിയാൽ പിഴ ചുമത്തും. പുതുക്കൽ വീണ്ടും വൈകിയാൽ പിഴ 1000 റിയാലായി ഉയരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ...  (2 minutes ago)

രാവിലെ 11.30 ന് ക്ഷേത്ര നട അടയ്ക്കും  (14 minutes ago)

പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ? ബിജെപി ആണോ? അത് ശ്രീ വി.ഡി. സതീശൻ ആണ്: അദ്ദേഹത്തോട് എനിക്കും നിങ്ങൾക്കും യോജിക്കാം, വിയോജിക്കാം, എതിർക്കാം, അനുകൂലിക്കാം: പക്ഷേ അതിന  (20 minutes ago)

വസന്തോത്സവത്തിന് സമാപനം.... കനകക്കുന്നിൽ 12 ദിനരാത്രങ്ങൾ നീണ്ടുനിന്ന ദീപങ്ങളുടേയും പുഷ്പങ്ങളുടേയും കാഴ്ചകൾ കാണാനെത്തിയത് ലക്ഷക്കണക്കിന് പേർ  (25 minutes ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍...  (40 minutes ago)

പുതിയ സീസണില്‍ യുപി വാരിയേഴ്‌സിനെ ഓസ്‌ട്രേലിയന്‍ ഇതിഹാസം  (58 minutes ago)

​ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

"ഉടൻ" ഗ്രീൻലാൻഡ്  (1 hour ago)

രണ്ടരമാസം മുമ്പ് പിതാവ് മരിച്ചു... ആ വേർപാടിന്റെ വേദന അണയുമുമ്പേ മകനും....  (1 hour ago)

കാരക്കാസിലെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം.  (1 hour ago)

കാമുകിയെ കൊന്ന ശേഷം ഇന്ത്യയിലേക്ക് കടന്ന് കാമുകൻ  (2 hours ago)

പൊങ്കൽ കിറ്റിനു പുറമെ മൂവായിരം രൂപ വീതം...  (2 hours ago)

ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ....  (2 hours ago)

ഇന്നു മുതൽ ​ഗതാ​ഗത നിയന്ത്രണം..  (2 hours ago)

Malayali Vartha Recommends