ഒമാനിൽ 305 തടവുകാർക്ക് മാപ്പ് നൽകി വിട്ടയയ്ക്കും, സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപനവുമായി സുൽത്താൻ ഹൈതം ബിൻ താരിഖ്...!!!

ഒമാനിൽ തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. 2020 ജനുവരി 11നാണ് സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സൈദ് ഒമാൻ ഭരണാധികാരിയായി സ്ഥാനം ഏറ്റെടുത്തത്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് സുൽത്താനേറ്റിലെ ജയിലുകളിൽ കഴിയുന്ന 305 തടവുകാർക്കാണ് മാപ്പ് നൽകിയത്. തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള സുൽത്താന്റെ അനുകമ്പാപൂർണ്ണമായ പരിഗണനയുടെ ഭാഗമായാണ് വിട്ടയക്കുന്നത്.
2020 ജനുവരി 11-ന് സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്നാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജാധികാരം ഏറ്റെടുത്തത്. അന്ന് സുൽത്താനേറ്റിലെ സുഗമമായ അധികാര കൈമാറ്റം ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇന്ന് അഞ്ചാണ്ടുകൊണ്ട് പതിറ്റാണ്ടിന്റെ വളർച്ച കൈവരിച്ച് കുതിക്കുകയാണ് ഒമാൻ. പുതിയ പ്രതീക്ഷകളിലേക്കും സ്വപ്നങ്ങളിലേക്കും സുൽത്താൻ രാജ്യത്തെ കൈപിടിക്കുകയാണ്.
https://www.facebook.com/Malayalivartha