Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ": ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം പകർന്ന് കെ.എസ്. ചിത്രയുടെ മെഗാ ഷോ.

09 DECEMBER 2025 07:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്‌മെന്റ്...

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ച ആ പെട്ടിയിലുള്ളത് !! ഇവരുടെ കൂടെ കണ്ടാൽ പോലും 3 വര്‍ഷം തടവും 5000 ദിനാര്‍ പിഴയും

പ്രവാസികളേ നിങ്ങൾ അറിഞ്ഞോ ? രണ്ടു ലക്ഷമല്ല, ഇനി അഞ്ച് ലക്ഷം!! നോര്‍ക്ക ഇന്‍ഷുറന്‍സ് ഉയർത്തി അറിയേണ്ടതെല്ലാം ....

അമ്പോ ഖത്തര്‍ അമീറിന്റെ സ്വത്തുകണ്ടാൽ കണ്ണുതള്ളും !! 15 സ്വര്‍ണക്കൊട്ടാരങ്ങൾ കോടികളുടെ വാഹന ശേഖരം ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ ആസ്തി;

ആ 61 കോടി കിട്ടിയതിവർക്ക് !! ഒന്നും രണ്ടുമല്ല ..പതിനാറ് മലയാളികുടുംബങ്ങളുടെ ജീവിതം ഇനി വേറെ ലെവൽ ഇനി ഇവരും കോടീശ്വരന്മാർ...

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് കലയുടെയും സംഗീതത്തിന്റെയും  വിരുന്നൊരുക്കി പത്മശ്രീ കെ.എസ്. ചിത്ര നയിച്ച "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ-2025" മെഗാ ഷോ വിജയകരമായി അരങ്ങേറി.


ദമ്മാം ലൈഫ് പാർക്കിൽ വെള്ളിയാഴ്ച വൈകുന്നേരം അരങ്ങേറിയ പരിപാടിക്ക് ആയിരക്കണക്കിന് സംഗീതപ്രേമികളാണ് സാക്ഷ്യം വഹിച്ചത്.

നവയുഗം സാംസ്ക്കാരികവേദി, ഇആർ ഇവന്റ്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ പരിപാടി, സൗദി ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് നടത്തിയത്.
കെ.എസ്. ചിത്രയും സംഘവും ആദ്യമായാണ് ദമ്മാമിൽ ഒരു സമ്പൂർണ്ണ സംഗീത പരിപാടി അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത ഈ ഷോയെ ശ്രദ്ധേയമാക്കി. ഇത് പ്രവാസികൾക്കിടയിൽ വലിയ ആവേശമുണർത്തിയിരുന്നു. പരിപാടിക്ക് മുന്നോടിയായി ദമ്മാം വിമാനത്താവളത്തിൽ ചിത്രയ്ക്കും ടീമിനും ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.

കിഴക്കൻ പ്രവിശ്യയിലെ മികച്ച നർത്തകർ അണിനിരന്ന നൃത്തപരിപാടികളോടെയാണ് മെഗാ ഷോ ആരംഭിച്ചത്. വൈകുന്നേരം ആരംഭിച്ച സംഗീത നിശ, രാത്രി ഏറെ വൈകിയും നീണ്ടുനിന്നു.  


പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യം വ്യക്തമാക്കി, സംഗീതത്തിലൂടെ ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന താളങ്ങൾ ഒരു വേദിയിലേക്ക് കൊണ്ടുവന്നത് ഈ പരിപാടിയുടെ പ്രത്യേകതയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളിലെ അനശ്വര ഗാനങ്ങൾ ചിത്ര ആലപിച്ചപ്പോൾ തിങ്ങി നിറഞ്ഞ സദസ്സ് നിറഞ്ഞ കരഘോഷത്തോടെഅവ ഏറ്റെടുത്തു. പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീത ലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചിത്രയുടെ ശബ്ദമാധുര്യം നേരിൽ ആസ്വദിക്കാൻ സാധിച്ചത് പ്രവാസികൾക്ക് നവ്യാനുഭവമായി.

പിന്നണി ഗായകരായ അഫ്സൽ, അനാമിക, ശ്രീരാഗ് ഭരതൻ എന്നിവരും, വളരെ മികച്ച വാദ്യോപകരണ കലാകാരന്മാരും ചിത്രയോടൊപ്പം വേദിയിൽ അണിനിരന്നു. ഗാനങ്ങളുടെ തിരഞ്ഞെടുപ്പും, അവതരണ രീതിയും ഏറെ ശ്രദ്ധേയമായി. ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന പഴയ ഗാനങ്ങളും, പുതിയ തലമുറയുടെ ഇഷ്ടഗാനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീതയാത്ര സദസ്സിനെ പിടിച്ചിരുത്തി.

വേദിയിലെ ആദ്യ സംഗീതസ്വരം ഉയർന്ന ക്ഷണം മുതൽ, ഒരു പ്രത്യേക ഊർജ്ജം മുഴുവൻ അന്തരീക്ഷത്തിലും പരന്നു. ഓരോ ഗായകനും തന്റെ വ്യക്തിമുദ്രയോടെ അവതരിപ്പിച്ച പാട്ടുകൾ, പ്രേക്ഷകരുടെ ഹൃദയത്തിൽ വേറിട്ട താളം പകർന്നു. 

കോവിഡിന് ശേഷമുള്ള കാലയളവിൽ ദമ്മാമിൽ നടന്ന ഏറ്റവും വലിയ ഇന്ത്യൻ സംഗീത പരിപാടികളിലൊന്നായിരുന്നു  "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ". നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇആർ ഇവന്റ്‌സിൻ്റെയും സംഘാടന മികവ് എടുത്തു പറയേണ്ട ഒന്നാണ്. വിപുലമായ പാർക്കിങ് സൗകര്യങ്ങളും, ഇരിപ്പിട ക്രമീകരണങ്ങളും, സുരക്ഷാ സംവിധാനങ്ങളും പരിപാടിയുടെ വിജയത്തിന് സഹായകമായി.

 "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ" അടുത്ത കാലത്തൊന്നും മറക്കാനാവാത്ത ഒരു സംഗീതാനുഭവമായി ദമ്മാമിലെ ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചു.
സൗദി അറേബ്യയിൽ വിനോദ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായി ഇത്തരം വലിയ പരിപാടികൾക്ക് ലഭിക്കുന്ന അനുമതി, പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്.

കെ.എസ് ചിത്രയ്ക്ക് സൗദിയിലെ പ്രവാസലോകത്തിന്റെ ആദരവ്.

ചലച്ചിത്ര സംഗീതമേഖലയിൽ നാലുപതിറ്റാണ്ടു പിന്നിട്ട പദ്മശ്രീ കെ.എസ് ചിത്രയെ  ദമ്മാമിലെ പ്രവാസലോകം ആദരിക്കുന്ന ചടങ്ങുകളും "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ" വേദിയിൽ അരങ്ങേറി. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, കെ.എസ് .ചിത്രയെ പൊന്നാട അണിയിച്ചു ആദരിച്ചു. നവയുഗം ജനറൽ സെക്രെട്ടറി എം.എ.വാഹിദ് നവയുഗത്തിന്റെ സ്നേഹോപഹാരം കൈമാറി.

ഗായകരായ അഫ്സൽ, അനാമിക എന്നിവർക്ക്   സൗദി ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരായ ആഷിഖ്, പുഷ്പരാജ് എന്നിവരും, ശ്രീരാഗ് ഭരതന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിജുവർക്കിയും, അവതാരകയായ ഗിബിയയ്ക്ക് പ്രോഗ്രാം കോഡിനേറ്റർ പ്രിജി കൊല്ലം, ജനറൽ കൺവീനർ മുഹമ്മദ് ഷിബു എന്നിവരും നവയുഗത്തിന്റെ സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു.

നവയുഗത്തിന്റെ ബിസ്നെസ്സ് എക്സലൻസ് അവാർഡ്, യൂണിവേഴ്സൽ ഇൻസ്‌പെക്ഷൻ കമ്പനി മാനേജിങ് ഡയറക്ടർ ബദറുദീൻ അബ്ദുൾ മജീദിനും, ബിസ്നെസ്സ് യൂത്ത് ഐക്കൺ ഓഫ് ദി ഇയർ 2025 അവാർഡ് സ്റ്റബിലെക്സ് കമ്പനി മാനേജിങ് ഡയറക്ടർ റിയാസ് ഷംസുദ്ധീനും കെ.എസ്.ചിത്ര സമ്മാനിച്ചു.

ദമ്മാമിലെ വ്യവസായിയും ചലച്ചിത്രകാരനുമായ ജോളി ലോനപ്പൻ, റിഥം പ്രോഗ്രാം ലീഗൽ കൺസൾറ്റൻറ് അഫ്സൽ, സ്‌പോൺസർമാർ എന്നിവർക്കും നവയുഗത്തിന്റെ ആദരവ് മൊമെന്റോ കെ.എസ് ചിത്ര സമ്മാനിച്ചു.
പ്രോഗ്രാമിൽ പങ്കെടുത്ത വിവിധ കലാകാരന്മാർക്കും നവയുഗത്തിന്റെ ഉപഹാരങ്ങൾ സമ്മാനിച്ചു.

"റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ" പ്രോഗ്രാമിന് നവയുഗം നേതാക്കളായ ദാസൻ രാഘവൻ, ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, ശ്രീകുമാർ വെള്ളല്ലൂർ, ആർ ഗോപകുമാർ, സജീഷ് പട്ടാഴി, നിസാം കൊല്ലം, ശരണ്യ ഷിബു, തമ്പാൻ നടരാജൻ, മുഹമ്മദ് റിയാസ്, ജാബിർ മുഹമ്മദ്, ബിനുകുഞ്ഞ്, മണിക്കുട്ടൻ, ഷിബുകുമാർ, ഉണ്ണി മാധവം, സാബു വർക്കല, ഷാജി വടക്കാഞ്ചേരി, ബക്കർ മൈനാഗപ്പള്ളി, രഞ്ജിത പ്രവീൺ, വിനീഷ്, മഞ്ജു അശോക്, സിയാദ് പള്ളിമുക്ക്, സുനിൽ വലിയാട്ടിൽ, നന്ദകുമാർ, രാജൻ കായംകുളം, സുരേന്ദ്രൻ, സഹീർഷ, മനോജ് ബി, ഷഫീഖ്, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ലേക്ക്... തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  (19 minutes ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന്  (40 minutes ago)

സ്ഥാനാർത്ഥി അന്തരിച്ചു...  (48 minutes ago)

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം  (1 hour ago)

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (1 hour ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (1 hour ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (1 hour ago)

തിരുവനന്തപുരം കോർപറേഷന്റെ വിഴിഞ്ഞം വാർഡിലും മലപ്പുറം മുത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലും വോട്ടെടുപ്പ് മാറ്റിവെച്ചു  (1 hour ago)

ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി  (2 hours ago)

ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്....  (2 hours ago)

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്  (10 hours ago)

ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി...പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി...ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും  (11 hours ago)

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്‌മെന്റ്...  (11 hours ago)

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ച ആ പെട്ടിയിലുള്ളത് !! ഇവരുടെ കൂടെ കണ്ടാൽ പോലും 3 വര്‍ഷം തടവും 5000 ദിനാര്‍ പിഴയും  (11 hours ago)

Malayali Vartha Recommends