കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

സ്കൂളുകൾ പാലിക്കേണ്ട നിയമങ്ങളിൽ വീഴ്ച വരുത്തിയാൽ 5,000 ദിർഹം മുതൽ 1,50,000 ദിർഹം വരെ പിഴ ചുമത്തുന്ന പുതിയ നയമാണ് അധികൃതർ പുറത്തിറക്കിയിരിക്കുന്നത്. ആകെ 42 തരം നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ പുതിയ നിയമമനുസരിച്ച് ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിയത് ഫിസിക്കൽ എഡ്യൂക്കേഷൻ രംഗത്താണ്.
കൂടാതെ വിദ്യാർഥികൾ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് സ്കൂളുകൾ ഉറപ്പാക്കണം. ഇതിൽ വീഴ്ച വരുത്തിയാലോ, പെൺകുട്ടികൾക്കും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും കായിക മത്സരങ്ങളിൽ തുല്യ അവസരം നൽകാതിരുന്നാലോ 15,000 മുതൽ 50,000 ദിർഹം വരെ പിഴ നൽകേണ്ടി വരും.
അതേസമയം പിഇ പാഠ്യപദ്ധതി ഇല്ലാത്ത സ്കൂളുകൾക്ക് ഒരു ലക്ഷം ദിർഹം വരെയും പിഴ ചുമത്തും. ഈ നിയമലംഘനങ്ങളിൽ ആദ്യ കുറ്റത്തിന് 5,000 ദിർഹം പിഴയും രണ്ടാമത്തെ കുറ്റത്തിന് 10,000 ദിർഹവും മൂന്നാമത്തെയോ തുടർന്നുള്ളതോ ആയ കുറ്റകൃത്യത്തിന് 15,000 ദിർഹമായും നൽകേണ്ടി വരും.
സീനിയർ വിദ്യാർഥികൾ ഉപരിപഠനത്തിനാവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിലും സ്കൂളുകൾ വീഴ്ച വരുത്തരുത്. ഇതിനായി വിദഗ്ധരായ കൗൺസിലർമാരെ നിയമിക്കാത്ത സ്കൂളുകൾക്ക് 50,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. കൂടാതെ അധ്യാപക നിയമനത്തിലും കർശന പരിശോധന ഉണ്ടാകുമെന്നും അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ഉദ്യോഗാർത്ഥികളെ ജോലിക്കെടുക്കുന്നത് കുറ്റകരമാണ്. ഇതിൽ ഏറ്റവും വലിയ ശിക്ഷ നൽകുന്നത് പ്രിൻസിപ്പലിനെ നിയമിക്കാത്ത സ്കൂളുകൾക്കാണ്. കൂടാതെ അംഗീകൃത പ്രിൻസിപ്പൽ ഇല്ലാത്ത സ്കൂളുകൾക്ക് ഒന്നര ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
ഈ നിയമങ്ങൾ വഴി സ്വകാര്യ സ്കൂളുകൾ കൃത്യമായ നിലവാരം പുലർത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്‌ഷ്യം. കൂടാതെ ഇത് വഴി കുട്ടികളുടെ സുരക്ഷ, മികച്ച വിദ്യാഭ്യാസം, കായിക വിനോദങ്ങൾക്കുള്ള അവസരം എന്നിവ ഉറപ്പാക്കി കൊണ്ട് അബുദാബിയിലെ വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനാണ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha
























