പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് റിയാദില്‍ ഊഷ്മള വരവേല്‍പ്

ഇന്ത്യയും സൗദിയുമായുള്ള ഉഭയകക്ഷിബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ടു ദിവസത്തെ പ്രഥമ ഔദ്യോഗിക സന്ദര്‍ശനത്തിന് റിയാദിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഊഷ്മള വരവേല്‍പ്. ശനിയാഴ്ച ഉച്ചക്ക് 1.15ന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയല്‍ ടെര്‍മിനലിലത്തെിയ പ്രധാനമന്ത്രിയെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍, സാമ്പത്തിക ആസൂത്രണ മന്ത്രി എന്‍ജിനീയര്‍ ആദില്‍ ഫഖീഹ് എന്നിവര്‍ സ്വീകരിച്ചു.
വിമാനത്താവളത്തിലെ ഹ്രസ്വ സ്വീകരണച്ചടങ്ങിനുശേഷം കിങ് സൗദ് അതിഥി കൊട്ടാരത്തില്‍ വിശ്രമത്തിനായി എത്തിയ മോഡിയെ ഇന്ത്യന്‍ എംബസി ഡി.സി.എം ഹേമന്ദ് കൊട്ടല്‍വാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. എന്‍ജിനീയര്‍ ആദില്‍ ഫഖീഹിനൊപ്പമാണ് പ്രധാനമന്ത്രി കൊട്ടാരത്തിലെത്തിയത്. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകീട്ട് 4.45ന് റിയാദ് ഗവര്‍ണറേറ്റിന് സമീപത്തെ പൗരാണിക സൗദി ഭരണകേന്ദ്രമായ ദീരയിലെ മസ്മക് കൊട്ടാരം സന്ദര്‍ശിച്ച പ്രധാനമന്ത്രി 20 മിനിറ്റോളം അവിടെ ചെലവഴിച്ചു. 5.20ന് റിയാദ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ ഇന്ത്യന്‍ പൗരസമൂഹത്തെ അദ്ദേഹം അഭിസംബോധനചെയ്തു. 10 മിനിറ്റ് മാത്രം നീണ്ട പ്രഭാഷണത്തിനുശേഷം റിയാദ് മെട്രോ റെയില്‍വേ പദ്ധതി നിര്‍മാണ ചുമതല വഹിക്കുന്ന പ്രമുഖ ഇന്ത്യന്‍ കമ്പനിയായ എല്‍ ആന്‍ഡ് ടിയുടെ തൊഴിലാളികളുടെ താമസസ്ഥലത്തെത്തിയ മോഡി, തൊഴിലാളികളോടൊപ്പം ഒരു മണിക്കൂര്‍ ചെലവഴിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതിന് സൗദി കൗണ്‍സില്‍ ഓഫ് ചേംബര്‍ ഹാളില്‍ സൗദിയിലെ 30 പ്രമുഖ സംരംഭകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി, എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ രാം നായിക്, ടാറ്റ ചെയര്‍മാന്‍ സൈറസ് മിസ്ത്രി, വിപ്രോ ചെയര്‍മാന്‍ അസീം പ്രേംജി എന്നിവരും സംരംഭകസംഗമത്തില്‍ പങ്കെടുക്കും. പിന്നീട് 1000 സൗദി സ്ത്രീകള്‍ക്ക് സാങ്കേതിക രംഗത്ത് പരിശീലനം നല്‍കുന്ന ടാറ്റ കണ്‍സല്‍ട്ടന്‍സി ഓഫിസിലത്തെുന്ന പ്രധാനമന്ത്രി വനിതകളുമായി ആശയവിനിമയം നടത്തും. ഞായറാഴ്ച ഉച്ചക്കാണ് ഇന്ത്യയും പ്രവാസി സമൂഹവും ഉറ്റുനോക്കുന്ന സല്‍മാന്‍ രാജാവുമായുള്ള ചര്‍ച്ച. ആറു വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സൗദിയിലെത്തുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വാണിജ്യ, സാമ്പത്തിക, സൈനിക, രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ ധാരണപത്രങ്ങള്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha