നിര്‍മാണത്തിലിരിക്കുന്ന മാള്‍ ഓഫ് ഖത്തറില്‍ തീപിടുത്തം

ദോഹയില്‍ നിര്‍മാണത്തിലിരിക്കുന്ന മാള്‍ ഓഫ് ഖത്തറില്‍ തീപിടിത്തം. ഇന്നലെ വൈകീട്ട് 3.30ഓടെയാണ് മാളിന്റെ മുകള്‍ വശത്ത് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സിവില്‍ ഡിഫന്‍സ് വിഭാഗം ഉടന്‍ തന്നെ സംഭവസ്ഥലത്ത് കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കി. ആഗസ്ത് 23 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മാള്‍ ഓഫ് ഖത്തറില്‍ ദ്രുതഗതിയില്‍ പണികള്‍ പുരോഗമിക്കവെയാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് അര്‍ബാകോണ്‍ ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ് പ്രോജക്ട് ഡയറക്ടര്‍ മൗവാഫഖ് ഖര്‍ബാത്ത് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ല.
ഏകദേശം 14,000 തൊഴിലാളികളെയും ജീവനക്കാരെയും സംഭവസ്ഥലത്തിനടുത്തും സമീപസ്ഥലത്ത് നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും മാള്‍ ഓഫ് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി. മാളിലെ വിനോദ സമുച്ചയത്തിലാണ് അഗ്‌നിബാധയുണ്ടായതെന്നു പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha