സൗദി-ഇറാന്‍ വ്യോമബന്ധം നിലച്ചു; മഹാന്‍ എയറിന് സൗദിയില്‍ നിരോധനം

സൗദി അറേബ്യയില്‍ ഇറാന്‍ വിമാനക്കമ്പനിയായ മഹാന്‍ എയറിന് നിരോധനം ഏര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മഹാന്‍ എയറിന് സൗദി വിമാനത്താവളങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമബന്ധം നിലച്ചു. ഇറാന്‍ സൗദി അറേബ്യ ഏറ്റുമുട്ടലിന്റെ തുടര്‍ച്ച ആയാണ് ഇറാനിലെ പ്രമുഖ വിമാനക്കമ്പനിയായ മഹാന്‍ എയറിനെതിരയുള്ള സൗദി നടപടി. സൗദി വ്യോമമേഖലയും വിമാനത്താവളങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് മഹാന്‍ എയറിന് വിലക്കികൊണ്ട് സൗദി അറേബ്യ ഏവിയേഷന്‍ അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യാന്തര വിമാനക്കമ്പനികള്‍ക്കുള്ള ദേശീയ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് മഹാന്‍ എയറിനെതിരെയുള്ള നടപടിയെന്നാണ് വിശദീകരണം. നേരത്തെ ഷിയ പുരോഹിതന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ ടെഹ്‌റാനിലെ സൗദി എംബസിക്കുനേരെയുണ്ടായ ആക്രമങ്ങളെ തുടര്‍ന്ന് സൗദി അറേബ്യ ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നു. മഹാന്‍ എയറിനെ സൗദി വിലക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമബന്ധവും അവസാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha