സൗദിയില്‍ മൊബൈല്‍ വിരലടയാളം നല്‍കുന്നതിനുളള കാലാവധി ഒന്നര മാസം കൂടി നീട്ടി

സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ വിലടയാളവുമായി ബന്ധിപ്പിക്കുന്നതിനുളള സമയ പരിധി ഒന്നര മാസം കൂടി നീട്ടി. പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഒന്നര മാസവും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് മൂന്ന് മാസത്തേക്കൂകൂടി നീട്ടിവെച്ചതായി കമ്മൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു.
വിരലടയാളം നല്‍കാനുളള വന്‍ തിരക്ക് കണക്കിലെടുത്താണ് സമയപരിധി ദീര്‍ഘിപ്പിച്ചത്. സൗജന്യമായി എടുക്കുന്ന വിരലടയാളത്തിന് ചില മൊബൈല്‍ കടകളില്‍ 10 റിയാല്‍ മുതല്‍ 50 റിയാല്‍ വരെ ഈടാക്കിയതായും പരാതി ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha