സൗദിയില്‍ വനിതകള്‍ക്ക് നാല് മേഖലകളില്‍ കൂടി രാത്രിയില്‍ ജോലിക്കനുമതി നല്‍കി തൊഴില്‍ മന്ത്രാലയം

സൗദി അറേബ്യയില്‍ വനിതകള്‍ക്ക് രാത്രി കാലങ്ങളില്‍ ജോലി ചെയ്യുന്നതിന് പുതിയതായി നാല് മേഖലകളില്‍ കൂടി തൊഴില്‍ മന്ത്രാലയം അനുമതി നല്‍കി. ഹോട്ടലുകള്‍ ,ഫാമിലി അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ ,ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ ക്യാഷ് കൗണ്ടറുകള്‍ ,ലേഡീസ് ഷോപ്പുകള്‍ എന്നിവടങ്ങളില്‍ രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നതിനാണ് അനുമതി നല്‍കിയിട്ടുളളതെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദുള്‍ മുനീം അല്‍ ശഹ് രി പറഞ്ഞു.
സ്വകാര്യമേഖലയില്‍ വനിതകള്‍ക്ക് അനുയോജ്യമായ തൊഴില്‍ സാഹചര്യം ഉറപ്പുവരുത്താനാണ് തൊഴില്‍ മന്ത്രാലയം ശ്രമിക്കുന്നത്. എന്നാല്‍ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് 21 തൊഴില്‍ മേഖലകളില്‍ വനിതകള്‍ ജോലി ചെയ്യുന്നത് തൊഴില്‍ മന്ത്രാലയം വിലക്കിയിട്ടുണ്ട്. അറ്റകുറ്റപണികള്‍ ,ഖനന മേഖലയിലെ ജോലി ,ഊര്‍ജ്ജ ഉല്‍പ്പാദന മേഖല ,രാസവള ഗോഡോണുകള്‍, കയറ്റിറക് ജോലികള്‍ തുടങ്ങിയ മേഖലകളിലുളള ജോലിയില്‍ നിന്നാണ് വിലക്കുളളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാക്ടറികളില്‍ വനിതകള്‍ക്ക് അനുയോജ്യമായ തൊഴിലുകള്‍ വനിതാവത്ക്കരണം നടത്തുന്നതിനും തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നതായും അല്‍ ശഹ് രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha