തെരുവുനായ്ക്കളെ കൊന്നവരെ കണ്ടെത്തിയാല്‍ പാരിതോഷികമായി 65,000 രൂപ

തെരുവുനായ്ക്കളെ എങ്ങനെ ഒഴിവാക്കണം എന്നു ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണു തെരുവുനായ്ക്കളെ കൊന്നവരെ കണ്ടെത്തിയാല്‍ പരിതോഷികം നല്‍കുമെന്ന പ്രഖ്യാപനം. ബഹറിനിലാണ് സംഭവം. തെരുവുനായ്ക്കളെ ഉപദ്രവിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തവരെ കണ്ടെത്തുന്നവര്‍ക്കു 65,000 രൂപ പാരിതോഷികം നല്‍കുമെന്നു ബഹറിനില്‍ പ്രവര്‍ത്തിക്കുന്ന ആനിമല്‍ റൈറ്റസ് ഓര്‍ഗനൈസേഷനാണ് പ്രഖ്യാപിച്ചത്.
കുറച്ചു ദിവസങ്ങളായി തെരുവു നായ്ക്കള്‍ക്കെതിരെയുള്ള ആക്രമണം ബഹറിനില്‍ വളരെ വ്യാപകമാണ്. ഇതിനെതിരേയാണു മൃഗസ്‌നേഹികള്‍ രംഗത്തു വന്നിരിക്കുന്നത്. പ്രതികളെ തിരിച്ചറിയാന്‍ ഇവര്‍ പൊതുജനങ്ങളുടെ സഹായവും തേടിട്ടുണ്ട്. ഉത്തരവാദികളെ കണ്ടെത്തിയാല്‍ 350 ബഹറിന്‍ ദിനാറാണ്(65,000 രൂപ ) പാരിതോഷികം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























