ചിക്കുവിന്റെ മൃതദേഹം തിങ്കളാഴിച്ച നാട്ടിലെത്തിക്കും ലിന്‍സന്റെ കാര്യത്തില്‍ ഒന്നും മിണ്ടാതെ പോലീസ്

വീട്ടുകാരുടെയും നാട്ടാരുടെയും പ്രാര്‍ത്ഥനക്ക് വിരാമം. സലാലയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും. ഞായറാഴ്ച രാത്രി ഒമ്പതരക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ കൊണ്ടുപോകാനാണ് പദ്ധതി. തിങ്കളാഴ്ച രാവിലെ മൃതദേഹം നെടുമ്പാശേരിയില്‍ എത്തിക്കും. ചിക്കുവിന്റെ ജന്മനാടായ കറുകുറ്റി കൊവേന്ത ക്രിസ്തുരാജാശ്രമം ഇടവക ദേവാലയത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനം.
മൃതദേഹം കൊണ്ടുപോകുന്നതിനുള്ള കഌയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ച നല്‍കാമെന്ന് പൊലീസ് വാക്കാല്‍ അറിയിക്കുകയാണ് ചെയ്തിട്ടുള്ളത്. ഭര്‍ത്താവ് ലിന്‍സണ്‍ മൃതദേഹത്തിനൊപ്പം നാട്ടില്‍പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനുള്ള സാധ്യത ചുരുക്കമാണ്. ലിന്‍സനില്‍നിന്നുള്ള തെളിവെടുപ്പ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കേവലം മോഷണത്തിനുവേണ്ടിയല്ല, കരുതിക്കൂട്ടിയുള്ള കൊലപാതകമായി കണക്കിലെടുത്താണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണ ഭാഗമായി ആശുപത്രിയിലെ പുരുഷ ജീവനക്കാരില്‍നിന്നുള്ള വിരലടയാളം കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു.
എന്നാല്‍ ലിന്‍സണെ ഇപ്പോഴും വിട്ടയയ്ക്കാന്‍ ഒമാന്‍ പൊലീസ് തയ്യാറല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനിടെ സംഭവത്തില്‍ തെളിവെടുപ്പിനായി വിളിപ്പിച്ച പാക്കിസ്ഥാന്‍ സ്വദേശിയെ വിട്ടയച്ചു. ലിന്‍സന്‍ചിക്കു ദമ്പതികളുടെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന പാക്കിസ്ഥാന്‍ സ്വദേശിയെ സംഭവവുമായി ബന്ധിപ്പിക്കാന്‍ തക്ക തെളിവൊന്നും ലഭിക്കാത്തതിനാലാണ് വിട്ടയച്ചതെന്നറിയുന്നു.
ചോദിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ലിന്‍സനെ പൊലീസ് സ്‌റ്റേഷനില്‍നിന്ന് പുറത്തുവിടാത്തതെന്ന് ജയ്‌സണ്‍ പറഞ്ഞു. മരണം നടന്നതിന്റെ പിറ്റേദിവസം മുതല്‍ ലിന്‍സന്‍ തെളിവെടുപ്പിനായി സ്‌റ്റേഷനില്‍തന്നെയാണ്. മാനസികമായും ശാരീരികമായും ലിന്‍സണ്‍ ഏറെ തളര്‍ന്ന നിലയിലാണെന്നും ജയ്‌സണ്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്ന പാക്കിസ്ഥാനിയെ പൊലീസ് വിട്ടയച്ചിരുന്നു. എന്നിട്ടും ലിന്‍സണെ മാത്രം മോചിപ്പിക്കുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. അതുകൊണ്ട് തന്നെ കൊലയുടെ യഥാര്‍ത്ഥ കാരണം വ്യക്തമാകും വരെ ലിന്‍സണെ തടവില്‍ വയ്ക്കുമോ എന്ന ഭയം ബന്ധുക്കള്‍ക്കുണ്ട്. ഈ ആശങ്ക അവര്‍ സംസ്ഥാന സര്‍ക്കേരിനേയും കേന്ദ്രവിദേശ കാര്യമന്ത്രാലയത്തേയും അറിയിച്ചിട്ടുണ്ട്.
സംഭവത്തിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് കൊലപാതകമെന്നതിനാല്‍ ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൊലയാളികള്‍ കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും വ്യാപകമാണ്. ചിക്കുവിന്റെ മരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായാണ് സൂചന. എന്നാല്‍ പൊലീസ് ഇതുവരെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച് ഒന്നും പുറത്തുവിട്ടിട്ടില്ല. ദമ്പതിമാരുമായി പരിചയമുള്ളവരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും റോയല്‍ ഒമാന്‍ പൊലീസ് ഇതിനകം വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. മൊബൈല്‍ കാള്‍ റെക്കോഡുകള്‍ അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്.
സാലലയില്‍ കൊല്ലപ്പെട്ട നഴ്‌സ് ചിക്കു റോബര്‍ട്ടിന്റേയും ഭര്‍ത്താവിന്റേയും മാതാപിതാക്കള്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. ചിക്കുവിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നും റോബര്‍ട്ടിന്റെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ചിക്കു റോബര്‍ട്ടിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവ് ലിന്‍സന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ ചിക്കുവിന്റെ കുടുംബത്തിനോ ഒമാന്‍ പൊലീസിനോ അങ്ങനെയൊരു ആക്ഷേപമില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha