സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട 14കാരിയെ അറബി യുവാവ് പീഡിപ്പിച്ചു

സൗദിയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട 14 കാരിയെ അറബി യുവാവ് പീഡിപ്പിച്ചു. പെണ്‍കുട്ടിയും 30 കാരനായ അറബിയും ചാറ്റിംഗിലൂടെയാണ് പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. അവസരത്തിനൊത്ത് കള്ളങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ചാണ് അറബി പെണ്‍കുട്ടിയുമായി അടുത്തത്.
കള്ളങ്ങള്‍ പലതും പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവ് പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയും കാറില്‍ പലയിടങ്ങളില്‍ കറങ്ങുകയും ചെയ്തു. കറക്കത്തിനൊടുവില്‍ ഒരു ദിവസം വീട്ടിലെത്തിക്കുകയും മുറിയില്‍ പൂട്ടിയിട്ട് പലതവണ ബലാത്സംഗം ചെയ്ത ശേഷം റോഡില്‍ ഉപേക്ഷിക്കുകയും ആയിരുന്നു. വഴിയില്‍ അസോഭാവികമായി പെണ്‍കുട്ടിയെ കണ്ട യാത്രക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് പിടികൂടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha