സൗദി അറേബ്യയില്‍ മൂന്ന് മേഖലയില്‍ കൂടി സമ്പൂര്‍ണ്ണ സ്വദേശി വത്ക്കരണം ഏര്‍പ്പെടുത്തുന്നു

സൗദി അറേബ്യയില്‍ ടെലികോം മേഖലക്ക് പിന്നാലെ മൂന്ന് മേഖലയില്‍ കൂടി സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ പദ്ധതി. ഹോട്ടലുകളും ,ഫര്‍ണീഷഡ് അപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടുന്ന ആതിഥേയ മേഖലയിലും, അരോഗ്യ ,ഊര്‍ജ്ജ മേഖലയിലുമാണ് സമ്പൂര്‍ണ സൗദിവത്ക്കരണം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് തൊഴില്‍ ,സാമൂഹിക ,വികസന കാര്യ മന്ത്രാലയ വ്യക്തവാണ് വെളുപ്പെടുത്തിയത്.
ആതിഥേയ മേഖലയില്‍ അടുത്ത വര്‍ഷം ജനുവരിയോടെ സൗദിവത്കരണം നടപ്പാക്കും. ആരോഗ്യ ,ഊര്‍ജ്ജ മേഖലയില്‍ അടുത്ത വര്‍ഷം പകുതിയോടെ സൗദി വത്ക്കരണം നടപ്പാക്കുന്നതിനുമാണ് പദ്ധതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























