കുവൈറ്റില്‍ സന്ദര്‍ശക വിസ ഇനി 1951 ന് ശേഷം ജനിച്ച കുടുംബാംഗങ്ങള്‍ക്ക് മാത്രം

1951 ന് മുന്‍പ് ജനിച്ച വിദേശികള്‍ കുവൈറ്റ് സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കുവൈറ്റില്‍ താമസിക്കുന്ന വിദേശിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കാണ് വിലക്ക്. പുതിയ തീരുമാനമനുസരിച്ച് 1951 ശേഷം ജനിച്ച മാതാപിതാക്കള്‍ക്കോ, സഹോദരങ്ങള്‍ക്കോ മാത്രമേ വിദേശ സ്‌പോണ്‍സര്‍ക്ക് കീഴില്‍ സന്ദര്‍ശക വിസ അനുവദിക്കുകയുള്ളൂ.
എന്നാല്‍ സ്‌പോണ്‍സറുടെ ഭാര്യ, മക്കള്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു പാസ്‌പോര്‍ട്ട് വിഭാഗം അസിസ്റ്റന്റ്‌റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ മാസിന്‍ അല്‍ ജരാഹ് പറഞ്ഞു. സന്ദര്‍ശക വിസയില്‍ കുവൈറ്റില്‍ എത്തിയ ശേഷം ആശുപത്രികളില്‍ നിന്ന് സൗജന്യ ചികിത്സ നേടുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha