ഖത്തറിലും യുഎഇയിലും ഇന്ധന വില വര്‍ധിപ്പിച്ചു

യുഎഇയിലും ഖത്തറിലും ഇന്ധന വില വര്‍ധിപ്പിച്ചു. യുഎഇയില്‍ പെട്രോളിന് എട്ടും ഡീസലിന് 17 ഫില്‍സുമാണ് വര്‍ദ്ധിപ്പിച്ചത്. ഖത്തറില്‍ പ്രീമിയം പെട്രോളിന്റെ വില മാത്രമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ബുധനാഴ്ച മുതല്‍ നിലവില്‍ വരും.
രാജ്യാന്തര വിപണിയിലെ എണ്ണവിലയ്ക്ക് അനുസരിച്ച് ഓരോ മാസവും ഇന്ധനവില പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും ഇന്ധനവില വര്‍ധിപ്പിച്ചത്. കഴിഞ്ഞ നവംബറിന് ശേഷം ആദ്യമായി അസംസ്‌കൃത എണ്ണയുടെ വില രാജ്യാന്തരവിപണിയില്‍ ബാരലിന് 50 ഡോളറിന് മുകളിലെത്തിയിരുന്നു.
യുഎഇയില്‍ പുതുക്കിയ നിരക്കനുസരിച്ച് നിലവാരം കൂടിയ സൂപ്പര്‍ പെട്രോളിന്റെ നിരക്ക് 1.86 ദിര്‍ഹമാകും. നിലവില്‍ ഇത് ഒരു ദിര്‍ഹം 78 ഫില്‍സായിരുന്നു. സ്‌പെഷല്‍ പെട്രോളിന്റെ വില ഒരു ദിര്‍ഹം 67 ഫില്‍സില്‍ നിന്ന് ഒന്നേമുക്കാല്‍ ദിര്‍ഹമായി. ഒരു ദിര്‍ഹം അറുപത്തെട്ട് ഫില്‍സാണ് ഒക്ടേന്റെ തോത് കുറഞ്ഞ ഇ പ്ലസ് പെട്രോളിന്റെ പുതുക്കിയ വില. നിലവില്‍ ഇത് 1.60 ദിര്‍ഹമാണ്.
പുതിക്കിയ നിരക്കനുസരിച്ച് ഒരു ദിര്‍ഹം 60 ഫില്‍സില്‍ നിന്ന് ഡീസല്‍ വില 1.77 ദിര്‍ഹത്തിലെത്തും. തുടര്‍ച്ചയായ മൂന്നാം മാസമാണ് യുഎഇയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഖത്തറില്‍ പ്രീമിയം പെട്രോളിന്റെ നിരക്ക് മാത്രമാണ് വര്‍ധിപ്പിച്ചത്. പ്രീമിയം പെട്രോള്‍ വില 1.15 റിയാലില്‍ നിന്ന് 1.20 റിയാലായി. അതേസമയം സൂപ്പര്‍ പെട്രോളിന്റെ വില 1.30 റിയാലായും ഡീസല്‍ വിസ 1.40 റിയാലായും തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha