5 മാസം പ്രായമുള്ള മകനോട് 40 കാരനായ അച്ഛന്‍ ചെയ്തത്

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ കടിച്ചു കൊന്നു. കുഞ്ഞിനെ കൊന്ന ശേഷം ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഓടി രക്ഷപ്പെട്ടു. റിയാദിലാണ് സംഭവം. 40 വയസുള്ള അറബിയാണു സംഭവത്തില്‍ പ്രതി. ഇയാള്‍ക്ക് 15 വര്‍ഷം തടവും ആറായിരം ചാട്ടയടിയും ശിക്ഷ വിധിച്ചു. ശരീരത്തിന്റെ പല ഭാഗത്തും ആഴത്തില്‍ കടിച്ചു മുറിവേല്‍പ്പിച്ചാണു യുവാവ് കുഞ്ഞിനെ കൊന്നത്.
ശേഷം മൃതദേഹം വീടിനു സമീപമുള്ള പാലത്തിനു താഴെ ഉപേക്ഷിച്ചു. ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ ഓടി രക്ഷപെടുകയായിരുന്നു. ഇതിനിടയില്‍ യുവതി കാര്‍ തട്ടി നിലത്തു വീഴുകയും പരുക്കേല്‍ക്കുകയും ചെയ്തു. ഈ സമയത്തു പോലീസ് സംഭവസ്ഥലത്ത് എത്തിയതോടെ യുവതി കാര്യങ്ങള്‍ പോലീസിനോടു പറഞ്ഞു. മക്കയിലെ കോടതിയാണു പ്രതിക്കു ശിക്ഷ വിധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha