ദുബായില്‍ ഇന്ത്യന്‍ ദമ്പതികളുടെ സ്വകാര്യദൃശ്യം പകര്‍ത്തിക പാക് സ്വദേശി പിടിയില്‍

ദുബായില്‍ മധുവിധു ആഘോഷിക്കാനെത്തിയ ഇന്ത്യന്‍ ദമ്ബതികളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പാക്കിസ്ഥാന്‍ പൗരന്‍ പിടിയിലായി. കാര്‍ ഡ്രൈവറായ ഇയാളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. നാലുദിവസത്തെ മധുവിധു ആഘോഷത്തിനായി ദുബായില്‍ എത്തിയ ദമ്ബതികള്‍ ഇയാളുടെ കാറിലാണ് സഞ്ചരിച്ചിരുന്നത്. ഇതിനിടയില്‍ അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം ഇയാള്‍ വാട്‌സ്ആപ്പ് വഴി രണ്ടായിരം ദിര്‍ഹം ആവശ്യപ്പെട്ടുകൊണ്ട് ദമ്ബതികള്‍ക്ക് സന്ദേശം അയക്കുകയായിരുന്നു. ഒപ്പം പകര്‍ത്തിയ ദൃശ്യവും, അത് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയും വാട്‌സ്ആപ്പ് വഴി ഇയാള്‍ ദമ്ബതികള്‍ക്ക് അയച്ചു.
സംഭവത്തില്‍ യുവാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പണം നല്‍കാനെന്ന വ്യാജേന ഡ്രൈവറെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യതിയില്‍ കൈകടത്തി, ഭീഷണി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha