പെറ്റമ്മയോടു പോലും പൊറുക്കാതെ ഐ എസ് ഭീകരത, ഐ എസ് സഹോദരങ്ങള്‍ സ്വന്തം വീടാക്രമിച്ചു അമ്മയെ കൊലപ്പെടുത്തി

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീകരതയുടെ വലുപ്പം എത്രത്തോളമുണ്ടെന്ന് കൂടുതല്‍ തെളിവുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തി. ഇസ്ലാമിത് സ്‌റ്റേ ഭീകര സംഘടനയിലെ സഹോദരങ്ങളാണ് അമ്മയെ വീടിനകത്തു കയറി ആക്രമിച്ചു കൊലപ്പെടുത്തിയതെന്ന് പറയുമ്പോള്‍ ഭീകരരുടെ മാനസികാവസ്ഥ എന്താണെന്നു മനസിലാകുന്നു.
സൗദി അറേബ്യയിലെ റിയാദിലാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവം. ഐഎസ് പ്രവര്‍ത്തകരായ ഖാലിദും സലേയുമാണ് മാതാവിനെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ട ശേഷം കുത്തിക്കൊലപ്പെടുത്തിയത
ഇവരെ പോലീസ് അറസ്റ്റു ചെയ്തു. ആക്രമണത്തില്‍ ഇവരുടെ പിതാവിനും സഹോദരനും പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിന് കാരണം വ്യക്തമല്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചാവേറുകളായി മാറിയിരിക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്മാരുടെ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഏറ്റവും പുതിയ വാര്‍ത്തയാണ് റിയാദില്‍ റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha