കൂട്ടുകാരിയുടെ ജോലിതട്ടിപ്പ് കെണിയില്‍പെട്ട് യുവതി എത്തിയത് സെക്‌സ് റാക്കറ്റിന്റെ കയ്യില്‍

ദുബായില്‍ ജോലി ഓഫര്‍ ചെയ്ത കൂട്ടുകാരിയെ തേടിയെത്തിയ യുവതി ചെന്നു പെട്ടത് സെക്‌സ് റാക്കറ്റിന്റെ കയ്യില്‍. ശരീര വില്‍പനയ്ക്ക് തയാറാകാതിരുന്നതിനെ തുടര്‍ന്ന് ക്രൂര മര്‍ദനം. ഒടുവില്‍ ദുബായ് പൊലീസെത്തി മോചിപ്പിച്ചു.
വിയറ്റ്‌നാം കാരിയായ യുവതിയാണ് തന്റെ നാട്ടുകാരിയുടെ വാക്കു കേട്ട് ദുബായിലെത്തിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ സ്വീകരിക്കാനുണ്ടാകുമെന്നു പ്രതീക്ഷിച്ച കൂട്ടുകാരി എത്തിയില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഒരു ടാക്‌സി പിടിച്ച് ഫ്‌ലാറ്റിലെത്താന്‍ ആവശ്യപ്പെട്ടത്. അവിടെ എത്തിയപ്പോള്‍ ഫ്‌ലാറ്റ് പൂട്ടിക്കിടക്കുന്നു. ഒടുവില്‍ സഹായത്തിനെത്തിയ ആളുടെ വാക്കു വിശ്വസിച്ച് ഒപ്പം ചെന്നതോടെയാണ് താനെത്തിയത് സെക്‌സ് റാക്കറ്റിന്റെ കയ്യിലാണെന്ന് യുവതി തിരിച്ചറിഞ്ഞത്. റാക്കറ്റിന്റെ ആവശ്യം അംഗീകരിക്കാതായതോടെ ക്രൂരമായ ശാരീരിക പീഡനത്തിന് യുവതി ഇരയായി.
നാട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ അമ്മ ദുബായിലെ വിയറ്റ്‌നാം എംബസിയുമായി ബന്ധപ്പെട്ടതോടെയാണ് പ്രതികളെ തേടി പൊലീസ് പുറപ്പെടുന്നത്. വിയറ്റ്‌നാം എംബസിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് അല്‍ മന്‍സൂറി അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് ഖലീല്‍ ഇബ്രാഹം അറിയിച്ചു. ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡില്‍ ഒരു വനിതയടക്കമുള്ള അഞ്ചംഗ സംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പ്രതികളുണ്ടോ എന്ന് അന്വേഷണം നടന്നു വരികയാണ്.
പെണ്‍കുട്ടി അവശയും മാനസിക നില തെറ്റിയ അവസ്ഥയിലുമാണുള്ളത്. പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha