ഫുട്‌ബോള്‍ ലോകകപ്പ് വേദിയെ കുറിച്ചുയര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഫിഫ രംഗത്ത്

സൗദിയടക്കമുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍, ഫുട്‌ബോള്‍ ലോകകപ്പ് വേദിയെ കുറിച്ചുയര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഫിഫ രംഗത്തെത്തി.
2022 ലോകകപ്പ് മത്സരങ്ങള്‍ നിശ്ചയിക്കപ്പെട്ടതുപോലെ ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ വ്യക്തമാക്കി. ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് ലോകകപ്പ് വേദി മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന നാടാണ് ഖത്തറെന്നും, കാല്‍പ്പന്ത് കളിയുടെ അന്തസിന് നിരക്കാത്ത ഒരു പ്രവര്‍ത്തനവും ഖത്തറിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജിയാനി ഇന്‍ഫെന്റിനോ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
ലോകകപ്പ് വേദി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ, അത്തരം പ്രചാരണങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട് ഫിഫ പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്, ഉപരോധം നേരിടുന്ന ഖത്തറിനും വലിയ ആശ്വാസവും പുത്തനുണര്‍വും നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha


























