സൗദിയിലെ സുരക്ഷാ ഭടന്റെ വെടിയേറ്റ ഇന്ത്യാക്കാരന്‍ ഗുരുതരാവസ്ഥയില്‍

സൗദി സുരക്ഷാ ഭടന്റെ വെടിയേറ്റ ഇന്ത്യാക്കാരന്‍ ഗുരുതരാവസ്ഥയില്‍. സൗദി അറേബ്യന്‍ നഗരമായ അവാമിയയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവമുണ്ടായത്. എന്നാല്‍ വെടിവയ്പിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക് നേരെ ഒരാഴ്ച്ചക്കിടെ സൗദിയില്‍ നടക്കുന്ന മൂന്നാമത്തെ വെടിവയ്പാണിത്. ചോരയൊലിക്കുന്ന നിലയില്‍ തറയില്‍ കിടക്കുന്ന ഇയാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും വെടിയേറ്റ ഇന്ത്യാക്കാരന് വേണ്ട സഹായം ചെയ്യുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. വെടിയേറ്റയാള്‍ അവാമിയില്‍ തന്നെയുള്ള ഒരു അറബി വീട്ടിലെ ഡ്രൈവറാണെന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം നടന്ന പൊലീസ് വെടിവയ്പ്പില്‍ ഏതാണ്ട് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നുണ്ട്. സൗദി സുരക്ഷാ സേന ജനങ്ങള്‍ക്കിടയിലേക്ക് ഒരു കാരണവുമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്നും ഇക്കൂട്ടര്‍ പറയുന്നു. എന്നാല്‍ വെടിവയ്പില്‍ ഏതൊക്കെ രാജ്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല.
https://www.facebook.com/Malayalivartha


























