ദുബൈയിലുണ്ടായ അഗ്നിബാധയില്‍ രണ്ട് വെയര്‍ ഹൗസുകള്‍ കത്തിനശിച്ചു

ദുബൈയിലുണ്ടായ അഗ്നിബാധയില്‍ രണ്ട് വെയര്‍ഹൗസുകള്‍ കത്തിനശിച്ചു. റാസ് അല്‍ ഖോര്‍ ഇന്‍ഡസ്ട്രിയല്‍ 2വില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അഗ്നിബാധയുണ്ടായത്. ടെക്സ്റ്റൈല്‍ വെയര്‍ഹൗസുകളാണ് കത്തിനശിച്ചത്.
ഒരു വെയര്‍ഹൗസില്‍ നിന്നും തീ രണ്ടാമത്തെ വെയര്‍ഹൗസിലേയ്ക്ക് പടരുകയായിരുന്നു. ആര്‍ക്കും ജീവപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 2.04ഓടെയായിരുന്നു അഗ്നിബാധ. പോര്‍ട്ട് സയീദ്, അല്‍ ഖുസൈസ്, അല്‍ കരാമ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. 2.36ഓടെ തീ നിയന്ത്രണവിധേയമാക്കി.
https://www.facebook.com/Malayalivartha


























