ഖത്തറിനോടുള്ള സ്‌നേഹം കൊണ്ട് കുവൈറ്റിലെ പെണ്‍കുഞ്ഞിന് പേര് 'ഖത്തര്‍'

ഖത്തറിനോടുള്ള ആദരവും സ്നേഹവും കൊണ്ട് കുവൈറ്റിലെ പെണ്‍കുഞ്ഞിന് സ്വദേശി നല്‍കിയ പേര് ഖത്തര്‍. തലാല്‍ ഖലഫ് അല്‍ അനസി എന്ന സ്വദേശി പൗരനാണ് മകള്‍ക്ക് പേര് നല്‍കി വ്യത്യസ്തനായിരിക്കുന്നത്. കുഞ്ഞിന്റെ സിവില്‍ ഐഡി ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏതായാലും വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. കുഞ്ഞു ഖത്തരിയെ കാണാനുള്ള ആവേശത്തിലാണ് ജനങ്ങള്‍ . അതെ സമയം മറ്റൊരു കുവൈറ്റി തന്റെ കുഞ്ഞിന് ഖത്തര്‍ അമീറിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























