പതിനെട്ടാമത് ദുബായ് എയര്‍പോര്‍ട്ട് ഷോ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു, മേളയില്‍ 90 രാജ്യങ്ങളില്‍ നിന്നായി 300ലധികം പ്രദര്‍ശകര്‍

90 രാജ്യങ്ങളില്‍ നിന്നായി 300ലധികം പ്രദര്‍ശകരാണ് മേളയില്‍ പങ്കെടുക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഫോറവും വ്യോമയാന സുരക്ഷാ സമ്മേളനവുമാണ് ഇക്കുറി പുതുതായി സംഘടിപ്പിച്ച പരിപാടികള്‍ 1,00,000 കോടി യു.എസ്. ഡോളറിന്റെ അടിസ്ഥാനവികസന പദ്ധതികളാണ് വിമാനത്താവളങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.
ദുബായിയുടെ ജി.ഡി.പി. യിലേക്ക് വ്യോമയാനമേഖല നല്‍കുന്ന സംഭാവന 38 ശതമാനമായി വര്‍ധിക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം പറഞ്ഞു
ഗ്ലോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്‌സ് ഫോറം, വുമണ്‍ ഇന്‍ ഏവിയേഷന്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍ മധ്യപൂര്‍വേഷ്യയിലെ വിമാനത്താവളങ്ങള്‍ സാങ്കേതികതയുടെയും അടിസ്ഥാന വികസനങ്ങളുടെയും പാതയിലാണ്. വ്യോമസുരക്ഷയും ഇത്തവണ ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടും. എയര്‍പോര്‍ട്ട് സുരക്ഷാവിഭാഗം പ്രദര്‍ശകര്‍ പങ്കെടുക്കുന്ന ആയിരത്തിലധികം യോഗങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.
മികച്ച യാത്രാനുഭവമൊരുക്കാന്‍ സാങ്കേതികതയും പ്രധാന പങ്ക് വഹിക്കും. നിലവില്‍ ഒരുകോടി യാത്രക്കാരാണ് ദിവസവും വ്യോമമാര്‍ഗം യാത്രചെയ്യുന്നതെങ്കില്‍ 2036ഓടെ ഇത് ഇരട്ടിയാകും. ഇതിനുവേണ്ട രീതിയില്‍ വിമാനത്താവളങ്ങള്‍ സജ്ജമാക്കാന്‍ വിവിധ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന എയര്‍പോര്‍ട്ട് ഷോ ഏറെ സഹായമാകുമെന്ന് ദുബായ് എയര്‍പോര്‍ട്ട് സി.ഇ.ഒ. പറഞ്ഞു.
https://www.facebook.com/Malayalivartha

























