പുത്തൻ സാങ്കേതികതകളുമായി ദുബായ് എയർപോർട്ട് ഷോയ്ക്ക് തുടക്കമായി

വിമാനത്താവളങ്ങളുടെ നടത്തിപ്പും പ്രവർത്തനങ്ങളും മികച്ചതാക്കാൻ ഏറ്റവും പുതിയ സാങ്കേതികതകളുമായി ദുബായ് എയർപോർട്ട് ഷോ തിങ്കളാഴ്ച്ച ആരംഭിച്ചതായി റിപ്പോർട്ടുകൾ. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ഏറ്റവും അധികം പ്രദര്‍ശകര്‍ പങ്കെടുക്കുന്ന പരിപാടിയെന്ന പെരുമായാണ് എയര്‍പ്പോര്‍ട്ട് ഷോയുടെ 18 -മത് എഡിഷനിൽ അരങ്ങേറുന്നത്. മൂന്നുദിവസം നീളുന്ന പ്രദര്‍ശനത്തിന് 7500-ലധികം സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 34 രാജ്യങ്ങളിലെ 75 വിമാനത്താവളങ്ങളില്‍നിന്നും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്, പോലീസ്, ഇമിഗ്രെഷന്‍, കസ്റ്റംസ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
നിര്‍മ്മാണത്തിലും സാങ്കേതികതയിലും വിമാനത്താവളങ്ങള്‍ വികസനപദ്ധതികള്‍ ആവിഷ്‌കരിക്കുന്ന കാലമാണിത്. ഇതിന്റെ പ്രതിഫലനം മേളയിലും കാണാമെന്ന് ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം അറിയിച്ചു.
2036 -ഓടെ മധ്യപൂര്‍വേഷ്യ മാത്രം 51 കോടിയിലധികം വിമാനയാത്രക്കാര്‍ ഉണ്ടാകുമെന്നാണ് കണക്ക്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ വിവിധ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന മേള വിമാനകമ്പനികൾക്ക് ഏറെ സഹായമാകും.
https://www.facebook.com/Malayalivartha

























