ദുബായിയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; ശക്തമായ പൊടിക്കാറ്റിനും ഇടിയോടു കൂടിയ മഴക്കും സാധ്യതയെന്ന് കാലാവസഥ നിരീക്ഷണ കേന്ദ്രം

ദുബായിയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റത്തിന് സാധ്യതയുണ്ടെന്ന് കാലാവസഥ നിരീക്ഷണ അതോറിറ്റി വിഭാഗം അറിയിച്ചതായി റിപ്പോർട്ടുകൾ. ശക്തമായ പൊടിക്കാറ്റിനും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
മക്ക, മദീന, തബൂക്ക്, പടിഞ്ഞാറന്‍ തീരമേഖല എന്നിവിടങ്ങളിലാണ് പ്രധാനമായും ബാധിക്കുക. അല്‍ജൗഫ, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ, ഹാഇല്‍, അല്‍ഖസീം, ഹഫര്‍ അല്‍ബാതിന്‍, റിയാദിന്റെ പടിഞ്ഞാറന്‍ ഭാഗം എന്നിവിടങ്ങളിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും.
അടുത്ത ദിവസം മുതല്‍ പകല്‍ മുഴുവന്‍ ഇവിടങ്ങളില്‍ നല്ല പൊടിക്കാറ്റ് ഉണ്ടാകാനിടയുണ്ട്. പലയിടത്തും കാറ്റിന് മണിക്കൂറില്‍ 60 കിലോമീറ്ററിന് മുകളില്‍ വേഗതയുണ്ടാകും. ഇതുകാരണം റോഡുകളില്‍ ദൂരക്കാഴ്ച മങ്ങും. അതിനാൽ ഡ്രൈവിങ്ങില്‍ അതീവ സൂക്ഷമത പുലര്‍ത്തണമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.
തബൂക്കിന്റെ തീരമേഖല, അല്‍ജൗഫ, വടക്കന്‍ അതിര്‍ത്തി പ്രവിശ്യൗ ഹാഇല്‍ എന്നിവിടങ്ങളില്‍ താരതമ്യേന കനത്ത ഇടിയോട കൂടിയ മഴക്കും സാധ്യതയുണ്ട്. അല്‍ഖസീം, മക്കയിലെയും മദീനയിലെയും ഉയര്‍ന്ന പ്രദേശങ്ങള്‍, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നേരിയ മഴ ബുധനും വ്യാഴവും തുടരും.
https://www.facebook.com/Malayalivartha

























